ന്യൂദല്‍ഹി: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ റേറ്റിംഗ് താഴ്ത്തേണ്ടി വരുമെന്ന് ഫിച്ചിന്റെ മുന്നറിയിപ്പ്. നടപ്പ് സാമ്പത്തിക വര്‍ഷം ധനക്കമ്മി ലക്ഷ്യം നേടുന്നതില്‍ കേന്ദ്രം സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ ഫിച്ചിന്റെ നിരീക്ഷണം. മാക്രോഇക്കണോമിക് പ്രവണതകള്‍ നിരാശാജനകമാണെന്നും ഫിച്ച് അഭിപ്രായപ്പെട്ടു.
നയരൂപീകരണത്തിലെ പരാജയം, സാമ്പത്തിക കാര്യങ്ങളില്‍ അയവ് വരുത്തല്‍, മന്ദഗതിയിലുള്ള വളര്‍ച്ച ഇക്കാരണങ്ങളാല്‍ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തേണ്ടി വരുമെന്നാണ് ഫിച്ച് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആറ് ശതമാനമായിരിക്കുമെന്നാണ് ഫിച്ചിന്റെ അനുമാനം.
സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവേഴ്സും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്താന്‍ മൂന്നിലൊന്ന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉയരുന്ന ധനക്കമ്മിയും കടബാധ്യതയുമാണ് റേറ്റിംഗ് താഴ്ത്താന്‍ കാരണമായി എസ് ആന്റ് പിയും പറയുന്നത്. 2013 ല്‍ ഇന്ത്യ മെച്ചപ്പെട്ട വളര്‍ച്ച കൈവരിക്കുമെന്നാണ് മൂഡിസ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഇടിയുകയോ, രാഷ്ട്രീയ അന്തരീക്ഷം മോശമാവുകയോ, പരിഷ്കരണ നടപടികള്‍ മന്ദഗതിയിലാവുകയോ ചെയ്താല്‍ മാത്രമേ റേറ്റിംഗ് താഴ്ത്തുകയുള്ളുവെന്ന് എസ് ആന്റ് പിയുടെ പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: