അഹമ്മദാബാദ്: ആഗോളതാപനവും ഭീകരവാദവും ഉള്‍പ്പെടെ ഇന്ന് ലോകം നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ഭാരതീയ ആദ്ധ്യാത്മിക ദര്‍ശനങ്ങളിലുണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി. ഭാരതീയ ആദ്ധ്യാത്മിക ദര്‍ശനങ്ങളുടെ ശക്തി ലോകം തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു. അക്ഷര്‍പുരുഷോത്തം സ്വാമി നാരായണന് സന്‍സ്തയുടെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി.
ലോകം നേരിടുന്ന പ്രധാനവെല്ലുവിളിയാണ് ആഗോളതാപനം. ഇതിനുള്ള പരിഹാര മാര്‍ഗ്ഗം പ്രകൃതിയെ അമ്മയായി കാണുന്ന ആദ്ധ്യാത്മികയിലുണ്ടെന്നും മോദി പറഞ്ഞു. വസുധൈവ കുടുംബകം എന്ന ദര്‍ശനത്തില്‍ ഭീകരവാദത്തിനുള്ള പരിഹാര മാര്‍ഗത്തെക്കുറിച്ച് പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതീയ സന്യാസിമാരുടേയും, ആദ്ധ്യാത്മിക ആചാര്യന്മാരുടെ സന്ദേശങ്ങള്‍ മനസിലാക്കാന്‍ സാധിച്ചാല്‍ ഇന്ന് ലോകം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നും മോദി പറഞ്ഞു.
ആധുനിക സാങ്കേതിക വിദ്യയില്‍ നമ്മുടെ യുവാക്കള്‍ക്കുള്ള ശക്തിപ്രവാഹം ലോകം അംഗീകരിച്ചതാണ്. എന്നാല്‍ ആദ്ധ്യാത്മികതയില്‍ ഇന്ത്യയുടെ ശക്തിയെക്കുറിച്ച് ഇതുവരെ ആരും തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പാരിസ്ഥിതിക പ്രശ്നങ്ങളാല്‍ ജനങ്ങള്‍ വീര്‍പ്പുമുട്ടുകയാണ്. പ്രത്യേകിച്ച് ആഗോളതാപനം. ആദ്ധ്യാത്മിക ആചാര്യന്മാരും സന്യാസികളും നല്കിയ സന്ദേശത്തെക്കുറിച്ച് ലോകം ഉടന്‍ തിരിച്ചറിയും ഈ തിരിച്ചറിയലായിരിക്കും ഇന്ന് നാം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുകയെന്നും മോദി അഭിപ്രായപ്പെട്ടു.
സര്‍ദാര്‍ വല്ലഭായിപട്ടേല്‍ സ്റ്റേഡിയത്തില്‍ നടന്ന വാര്‍ഷികാഘോഷങ്ങളില്‍ ഏതാണ്ട് 25000 ത്തോളം യുവാക്കളാണ് പങ്കെടുത്തത്. ഇന്ത്യ, കാനഡ, യുകെ, ഈസ്റ്റ് ആഫ്രിക്ക, സൗത്ത്ആഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്റ്, ദുബായ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: