ദമാസ്കസ്: മാസങ്ങള്‍ക്കുശേഷം സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് പൊതുജനങ്ങള്‍ക്കു മുമ്പാകെ ഇന്നലെ പ്രത്യക്ഷപ്പെട്ടു. 21മാസത്തെ ആഭ്യന്തരകലാപം അതിരൂക്ഷമായ സാഹചര്യത്തിലാണ് ഇന്നലെ ജനങ്ങളെ അഭിസംബോധന ചെയ്യാനെത്തിയത്. വിമതര്‍ക്കെതിരെ പടയൊരുക്കം നടത്താന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത അസദ് വിമതസഖ്യത്തെ അല്ഖ്വയ്ദയോടാണ് ഉപമിച്ചത്.
സിറിയന്‍ മണ്ണിനെ പുതുജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള നമ്മുടെ പോരാട്ടത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ഇന്ന് നമ്മള് കൂടിക്കാഴ്ച്ച നടത്തുന്നതെന്ന് അസദ് ജനങ്ങളെ അഭിസംബോധ ചെയ്തുകൊണ്ടു പറഞ്ഞു. സന്തോഷത്തിന് ഇപ്പോള്‍ നമ്മുടെ ഇടയില്‍ സ്ഥാനമില്ല. സുരക്ഷയും സുസ്തിരതയും ഇപ്പോള്‍ നമ്മുടെ രാജ്യത്തിന്റെ ഒരു കോണിലും കാണാനിടയില്ലെന്നും അസദ് പറഞ്ഞു. സെന്‍ട്രല്‍ ദമാസ്കസിലെ ഓപ്പെറ ഹൗസില്‍ നിന്നുകൊണ്ടാണ് അസദ് ജനങ്ങളെ സംബോധന ചെയ്തത്. നവംബറില്‍ റഷ്യന്‍ ടെലിവിഷന്‍ അഭിമുഖം നല്കിയതിനുശേഷം ഇതാദ്യമായാണ് അസദ് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.
അസദ് ഭരണകൂടത്തിനെതിരായ 21മാസത്തെ പ്രക്ഷോഭത്തിനിടെ ഏതാണ്ട് 6000പേര് കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭ പുറത്തുവിടുന്ന കണക്കുകളില്‍ പറയുന്നത്. അതേസമയം, അസദ് ഭരണകൂടത്തിനെതിരെ വിമതസഖ്യം പ്രക്ഷോഭം ശക്തിപ്പെടുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: