വാഷിങ്ങ്ടണ്‍: യുഎസിലെ ഉന്നത ബഹുമതിയായ കൊണ്ഗ്രഷണല് ഗോള്‍ഡ് മെഡല്‍ മലാലയക്കു നല്‍കണമെന്ന് വീണ്ടും ആവശ്യം. അമേരിക്കന്‍ കോണ്‍ഗ്രസിലാണ് ഈ ആവശ്യം ഉയര്‍ന്നത്. വനിതാ പ്രതിനിധിയായ ഷീലാ ജാക്സണ് ലീ യാണ് ആവശ്യം ഉന്നയിച്ചത്. സ്വാത് താഴ്വരയില് വെച്ച് വെടിയേറ്റ മലാലയെ ഒക്ടോബര്‍ ഒമ്പതിനാണ് താലിബാന് ആക്രമിച്ചത്. 112-ാമത് കോണ്‍ഗ്രസില്‍ നേരത്തെ ഈ ആവശ്യം ഉയര്‍ന്നിരുന്നു. നവംബര്‍ 13നാണ് മലാലയ്ക്ക് ബഹുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ അന്ന് ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചില്ല.
113-മാത് കോണ്‍ഗ്രസിലാണ് പുതുതായി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പ്രതീക്ഷയുടെ പ്രതീകമാണ് മലാല. പാക്കിസ്ഥാന്റെ ഭാവിയെയാണ് മലാല പ്രതിനിധീകരിക്കുന്നത്. മനുഷ്യാവകാശത്തിനുവേണ്ടി പോരാടിയവളാണ് അവള് അവള്‍ക്ക് ഈ ബഹുമതി നല്‍കണമെന്നും ഷീലാ ജാക്സണ് പറഞ്ഞു. ലോകത്തിന് തന്നെ പ്രചോദനമാണ് മലാലയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി വിക്ടോറിയ നുളന്റ് പറഞ്ഞു. മലാലയ്ക്കും അവളുടെ കുടുംബത്തിനും നമ്മുടെ എല്ലാവരുടേയും പ്രാര്‍ത്ഥന എപ്പോഴും ഉണ്ടായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലാല കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. തലയോട്ടിയിലെ ശസ്ത്രക്രിയയ്ക്കുവേണ്ടി മലാല ഈ മാസം അവസാനം വീണ്ടും ആശുപത്രയിലെത്തുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: