വാഷിങ്ങ്ടണ്‍: സ്ത്രീയേയും പുരുഷനേയും സമൂഹത്തില്‍ ഒരു പോലെ പരിചരിക്കണം. ഇതിലൂടെ ദല്‍ഹിയില്‍ സംഭവിച്ചതുപോലുള്ള ദു:ഖകരമായ വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരില്ലെന്ന് സുനിതാ വില്യംസ്. മഹാരാഷ്ട്ര ഇന്‍സിസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുനിത. അമേരിക്കയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സുനിത കോളേജിലെ വിദ്യാര്‍ത്ഥികളുമായി സംവദിച്ചത്. പുരുഷന്മാര്ക്ക് ആധിപത്യമുള്ള മേഖലയായിട്ടുപോലും ഞാന്‍ എന്നെ സ്ത്രീയെന്ന നിലയില്‍ കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ ഒരിക്കലും എനിക്ക് പിന്തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലെന്നും സുനിത പറഞ്ഞു.
എന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായി ഒരിക്കലും ഞാന്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് മികച്ചത് നേടാന്‍ എനിക്കു കഴിഞ്ഞു. ഞാന്‍ ഒരു സ്ത്രീയാണ്. എന്തു വിഷയമാണെങ്കിലും അതില്‍ മാത്രമെ ഞാന്‍ ശ്രദ്ധ പുലര്ത്താറുള്ളെന്നും സുനിത കൂട്ടിച്ചേര്‍ത്തു. നമ്മുടെ പട്ടണത്തിലേക്കും, നമ്മുടെ രാജ്യത്തേക്കും, നമ്മുടെ സംസ്ഥാനത്തേക്കും മടങ്ങിയെത്തുമ്പോള്‍ നമ്മുടെ വീട്ടില്‍ മടങ്ങിയെത്തിയ വികാരമാണ് തനിക്ക് ഉണ്ടാകുന്നതെന്നും സുനിത ഓര്‍മ്മിപ്പിച്ചു. ബഹിരാകാശത്തേക്ക് പോയപ്പോഴും, മടങ്ങിയെത്തിയപ്പോഴും എന്റെ വീട്ടില്‍ തിരിച്ചെത്തിയ പ്രതീതിയായിരുന്നുവെന്ന് സുനിത പറഞ്ഞു. വീട്ടിലെത്തിയപ്പോഴുള്ള തന്റെ സന്തോഷത്തെ ആര്‍ക്കും കീഴ്പ്പെടുത്താനാവാത്ത അത്രയുമായിരുന്നുവെന്നു അവര്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് വേണം ഏത് മേഖല തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടതെന്ന് വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മറുപടിയായി സുനിത പറഞ്ഞു. ഒരു നല്ല സംഘടന തെരഞ്ഞെടുക്കുക, കഠിനമായി പ്രയത്നിക്കുക. പുതിയ ആശങ്ങളുമായി വ്യത്യസ്തമായി ചിന്തിക്കുക. അപ്പോള്‍ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന മേഖലയില്‍ വിജയിക്കാനാകുമെന്നും സുനിത പറഞ്ഞു. ആഗോളതാപനം ഒരു വലിയ പ്രശ്നമാണ്. 2007ല്‍താന്‍ ബഹിരാകാശ സന്ദര്‍ശനം നടത്തിയതിനേക്കാള്‍ വലിയ മാറ്റങ്ങള്‍ ഇപ്പോള്‍ അവിടെയുണ്ടായിട്ടുണ്ടെന്നും ജനസംഖ്യാ വര്‍ധനവും അതിന്റെ പ്രത്യാഘാതങ്ങളും എല്ലാത്തിലും കാണാന്‍ സാധിക്കുമെന്നും സുനിത മുന്നറിയിപ്പും നല്കി. പുതിയ തലുമുറയില്പ്പെട്ടവര് ബഹിരാകാശത്ത് പോകുകയും ചരിത്രം സൃഷ്ടിച്ചും ലോകത്തിന് കാണിച്ചുകൊടുക്കണമെന്ന് പറഞ്ഞ സുനിത തന്റെ സ്വപ്നമാണ് ഇതെന്നും അത് സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.
ശാസ്ത്ര സാങ്കേതിക മേഖലയിലെ ഇന്ത്യയുടെ പ്രത്യേകിച്ച് യുവാക്കളുടെ കുതിച്ചുചാട്ടം അഭിമാനകരമാണ്. ശാസ്ത്രത്തിലും, ജ്യോതി ശാസ്ത്രത്തിലും ഇന്ത്യയിലെ പെണ്‍കുട്ടികള്‍ ചരിത്രമാണ് സൃഷ്ടിക്കുന്നതെന്നും സുനിത കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: