കൊച്ചി: ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (ബിഎഐ ) സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ഏഷ്യന്‍ ആന്റ് വെസ്റ്റേണ്‍ പസഫിക് കോണ്‍ട്രാക്റ്റേഴ്സ് അസോസിയേഷന്റെ ഉത്തരവാദിത്തത്തോടുകൂടിയ അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ച ആഗോള സമ്മേളനം കൊച്ചിയില്‍ നടക്കും. 16 രാജ്യങ്ങളില്‍ നിന്നും നിര്‍മ്മാണ വ്യവസായവുമായി ബന്ധപ്പെട്ട 800 ല്‍ പരം പ്രൊഫഷണലുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ഫിലിപ്പെന്‍സിലെ മനിലയില്‍ ആരംഭിച്ച സമ്മേളനത്തിന്റെ 40-ാമത് ഏഡിഷനാണ് കൊച്ചിയിലെ ഗോകുലം കണ്വെന്ഷന് സെന്ററില്‍ ജനുവരി 6 മുതല്‍ 9വരെ നടക്കുന്നത്. 6ന് രാവിലെ 9 മണിമുതല്‍ രജിസ്ട്രേഷന് ആരംഭിക്കും. 7-ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഐഎഫ്എഡബ്ല്യുപിസിഎ പ്രസിഡന്റ് അജിത് ഗുലാബ്ചന്ദ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി.തോമസ്, മന്ത്രി കെ.ബാബു, ഇന്ത്യയിലെ ആസ്ട്രേലിയന്‍ കോണ്‍സല്‍ ജനറല്‍ ഡേവിഡ് ഹോളി, മേയര്‍ ടോണി ചമ്മണി, ബിഎഐ ദേശീയ പ്രസിഡന്റ് ബി. സീനയ്യ, ക്രെഡായ് ദേശീയ പ്രസിഡന്റ് ലളിത് കുമാര്‍ ജയ്ന്‍, റിസര്‍വ ് ബാങ്ക് മുന്‍ ഡപ്യൂട്ടി ഗവര്‍ണ്ണര്‍ സുബീര്‍ വിത്തല്‍ ഗോക്കര് തുടങ്ങിയവര്‍ സംബന്ധിക്കും. മൊണ്ടേക് സിങ്ങ് ആലുവാലിയ, സാം പിട്രോഡ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കും.
ഇന്ത്യ ഓഫ് മൈ ഡ്രീംസ് സെഷനില്‍ കേന്ദ്രമന്ത്രി ശശിതരൂര്‍ സംബന്ധിക്കും. നിര്‍മ്മാണ മേഖലയിലെ യന്ത്രവത്ക്കരണം, ഇന്ത്യയിലെ ചരിത്രം കുറിച്ച പദ്ധതികള്‍, നിര്‍മ്മാണ മേഖലയിലെ സ്ത്രീ നേതൃത്വം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച കള്‍ നടക്കും. കേന്ദ്രമന്ത്രിമാരായ പുരന്ദേശ്വരി, കമല്‍നാഥ്, കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.നിര്‍മ്മാണ വ്യവസായത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ആഗോള സഹകരണം ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: