ബാഗ്ദാദ്: ഇറാക്കിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 20 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേറ്റു. തെക്കന്‍ ബാഗ്ദാദിലെ മുസായിബ് നഗരത്തിലാണു സ്ഫോടനം നടന്നത്. നിര്‍ത്തിയിട്ടിരുന്ന കാറില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
ഷിയാ വിശ്വാസികളുടെ പുണ്യനഗരമായ കര്‍ബലയില്‍ നിന്നു മടങ്ങി വരികയായിരുന്ന തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. സ്ഫോടനം നടന്ന സ്ഥലത്തിനു സമീപത്തെ വെയ്റ്റിങ് ഷെഡില്‍ നില്‍ക്കുകയായിരുന്നു തീര്‍ഥാടകര്‍. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: