ന്യൂദല്‍ഹി: പീഡനക്കേസ് പ്രതികളുടെ ലൈംഗികശേഷി രാസ പ്രയോഗത്തിലൂടെ നഷ്ടപ്പെടുത്തുന്നത് അപ്രായോഗികമാണെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍. ദല്‍ഹിയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിനുശേഷം കുറ്റവാളികള്‍ക്ക് വധശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷ നല്‍കണമെന്ന ആവശ്യം വിവിധയിടങ്ങളില്‍ നിന്നും ഉയര്‍ന്നു വരുകയാണ്. പ്രതികളുടെ ലൈംഗിക ശേഷി നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ശിക്ഷാനടപടികള്‍ നിലവിലെ നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. അമേരിക്ക, ലണ്ടന്‍, ജര്‍മ്മനി തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും അതിന് നിയമത്തിന്റെ നൂലാമാലകളുണ്ടെന്നാണ് ഇവര്‍ പറയുന്നത്.
രാസപ്രയോഗം നടത്തുന്നതുകൊണ്ട് പ്രായോഗിക തലത്തില്‍ പരിഹാരം കാണാന്‍ സാധിക്കില്ല. കാരണം, രാസപ്രയോഗം താല്ക്കാലികമാണ്. കൂടാതെ മറ്റ് ഘടകങ്ങളെ ഇത് ആശ്രയിക്കുന്നില്ലെന്നുവേണം പറയാന്‍. സാമൂഹികമായ അവരുടെ അവസ്ഥ, മാനസിക പ്രശ്നങ്ങള്‍ ഇതൊക്കെയാണ് ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് ഓരോരുത്തരേയും നയിക്കുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പല സംസ്ഥാനങ്ങളും രാസപ്രയോഗത്തെ ഇപ്പോള്‍ തന്നെ അനുകൂലിച്ച് കഴിഞ്ഞു. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നു തന്നെയാണ് ഇവരൊക്കെയും പറയുന്നത്.
ക്യാന്‍സര്‍ എന്ന മാരക അസുഖത്തെ ചികിത്സിക്കുമ്പോഴാണ് സാധാരണ രാസപ്രയോഗം നടത്തുക. രോഗിയുടെ ശരീരത്തിലേക്ക് മരുന്ന് കുത്തിവെക്കുകയാണ് ചെയ്യുന്നത്. മെയില്‍ ഹോര്‍മോണിന്റെ ഉത്പാദനം കുറയ്ക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ക്യാന്‍സര്‍ എന്ന അസുഖത്തിന് കാരണം ഈ ഹോര്‍മോണുകളാണെന്നും ബാരാ ഹിന്ദു റാവു ആശുപത്രിയിലെ ഡോ.അമേന്ദ്ര പതക് പറഞ്ഞു.
പീഡനക്കേസിലെ ഒരു കുറ്റവാളിയില്‍ ഇത് പ്രയോഗിക്കുന്നത് ചെലവേറിയ കാര്യമാണ്. എല്ലാ മാസവും മരുന്ന് കുത്തിവെച്ചില്ലെങ്കില്‍ ഹോര്‍മോണ്‍ ഉത്പാദനം വര്‍ധിക്കുമെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ട് തന്നെ ഏറെപ്പേരും ശസ്ത്രക്രിയയാണ് ചെയ്യുന്നത്. കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്നിരിക്കെ, ഇവര്‍ക്ക് ശസ്ത്രക്രിയ ചെയ്യുക എന്നത് അപ്രായോഗികമാണെന്നും ഡോ.അമേന്ദ്ര പറയുന്നു. കേസിലെ കുറ്റവാളികള്‍ക്ക് തുടര്‍ച്ചയായി മരുന്ന് കുത്തിവെക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ഗംഗാ റാം ആശുപത്രിയിലെ ഡോക്ടര്‍ .അതുല്‍ ഗോഗിയ പറഞ്ഞു. രാസ പ്രയോഗം നടത്തുന്നത് ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്നും ഇവര്‍ പറയുന്നു. അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുക, അസ്ഥി ക്ഷതം സംഭവിക്കുക, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുക, പെരുമാറ്റത്തിലെ വൈരുധ്യം എന്നീ പ്രശ്നങ്ങള്‍ ഇതിലൂടെ ഉണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിലവിലെ ക്രിമിനല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടത് അനിവാര്യമാണ്. രാസപ്രയോഗം ഉള്‍പ്പെടെയുള്ള കടുത്ത നിയമങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വിശദമായ ചര്‍ച്ചകള്‍ക്കും, ആലോചനകള്‍ക്കും, വിദഗ്ധരുടെ നിര്‍ദ്ദേശത്തോടെ മാത്രമെ ആകാവു എന്ന് ഡോ. നിമേഷ് ദേശായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: