അഹമ്മദാബാദ്: രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ഗുജറാത്തിലെ പ്ലാന്റ് 2015-16 ഓടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എസ്.വൈ.സിദ്ധീഖി പറഞ്ഞു. ഈ മാസം അവസാനം ചേരുന്ന കമ്പനി ബോര്‍ഡ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കും. നടപ്പ് സാമ്പത്തിക വര്‍ഷം 14 ശതമാനം വളര്‍ച്ചാ നിരക്ക് പ്രതീക്ഷിച്ചെങ്കിലും 4-5 ശതമാനം ഇടിവുണ്ടായതാണ് ഗുജറാത്ത് പദ്ധതി സംബന്ധിച്ച ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.
വടക്കന്‍ ഗുജറാത്തിലെ ബെക്രാജി യൂണിറ്റിന് വേണ്ടി 4,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് മാരുതി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പ്രതിവര്‍ഷം 2.5 ലക്ഷം യൂണിറ്റാണ് ഈ പ്ലാന്റിന്റെ ഉത്പാദന ശേഷി. ഇന്ത്യന്‍ വാഹന വിപണിയില്‍ 40 ശതമാനം പങ്കാളിത്തമാണ് മാരുതി ലക്ഷ്യമിടുന്നത്. ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്സ്റ്റിറ്റിയൂട്ട്സുമായുള്ള പങ്കാളിത്തം 11 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്താനും പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: