ഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടരുതെന്ന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ആഭ്യന്തരമന്ത്രി റഹ്മാന് മാലിക്കിനോടാണ് സര്‍ദാരി ഇക്കാര്യം ആവശ്യപ്പെട്ടത്. ഭൂട്ടോ വധത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്നതിനെതിരെയാണ് സര്‍ദാരി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഭൂട്ടോ വധത്തിന്റെ അഞ്ചാം വാര്‍ഷികവേളയില്‍ റിപ്പോര്‍ട്ട് ജനങ്ങള്‍ക്കുവേണ്ടി പ്രസിദ്ധപ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട സര്‍ദാരി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും ഡെയ്ലി എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2007 ഡിസംബര്‍27നാണ് റാവല്‍പിണ്ടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പങ്കെടുക്കുന്നതിനിടെയാണ് ബേനസീര്‍ഭൂട്ടോ കൊല്ലപ്പെട്ടത്. പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം പ്രസിദ്ധപ്പെടുത്തിയാല് മതിയെന്ന് സര്‍ദാരി നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ സര്‍ദാരിയുടെ നിര്‍ദ്ദേശം മാലിക് നിഷേധിച്ചു. എന്നാല്‍ സര്‍ദാരിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച മാലിക് റിപ്പോര്‍ട്ട് പുറത്തുവിടുന്നത് നിര്‍ത്തിവെക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: