ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ടോണി ഗ്രെയ്ഗ് (66) അന്തരിച്ചു. ശ്വാസകോശാര്‍ബുദം ബാധിച്ച് കുറച്ചുനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന് സിഡ്നിയിലെ വസതിയില്‍ വെച്ച് ഹൃദയാഘാതമുണ്ടായെന്നും ഇതാണ് മരണത്തിനിടയാക്കിയതെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു.
സെന്റ് വിന്‍സെന്റ്സ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ടെലിവിഷന്‍ കമന്റേറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കഴിഞ്ഞ മെയിലാണ് ടോണി ഗ്രെയ്ഗിന് ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയത്.
ക്ഷിണാഫ്രിക്കയിലെ ക്യൂന്‍സ് ടൗണിലായിരുന്നു ടോണി ഗ്രെയ്ഗിന്റെ ജനനം. ഇംഗ്ലണ്ടിന് വേണ്ടി 58 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ 14 എണ്ണത്തില്‍ ടോണി ഗ്രെയ്ഗ് ആയിരുന്നു നായകന്. അഞ്ച് വര്‍ഷം ദേശീയ ടീമിന് വേണ്ടി കളിച്ച അദ്ദേഹം 1977 ല്‍ വിരമിച്ചു.
ടെസ്റ്റ് ക്രിക്കറ്റില്‍ 3599 റണ്‍സും 141 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. കൗണ്ടി ക്ലബ്ബായ സസക്സിലൂടെയായിരുന്നു ദേശീയ ടീമില്‍ എത്തിയത്. 1967 ല്‍ ക്രിക്കറ്റ് റൈറ്റേഴ്സ് ക്ലബ്ബിന്റെ യംഗ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയ അദ്ദേഹം പിന്നീട് സസക്സിന്റെ ക്യാപ്റ്റനുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: