ബിസോ: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗിനിയ ബിസോയില്‍ ബോട്ട് മറിഞ്ഞ് 22 പേര് മരിച്ചു. 66 പേരെ കാണാതായി. അറ്റ് ലാന്റിക് സമുദ്രത്തിലാണു ബോട്ട് മുങ്ങിയത്. 23 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ബലോമ ദ്വീപില്‍ നിന്നു ബിസോയിലേക്കു പോകുകയായിരുന്ന ബോട്ടില്‍ 97 യാത്രക്കാരുണ്ടായിരുന്നു.
അമിതമായി യാത്രക്കാരെ കുത്തിനിറച്ചതാണ് അപകട കാരണം. ആറു പേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍ പുരോഗമിക്കുന്നതായി ദുരിതാശ്വാസസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. 97 യാത്രക്കാരെയും വഹിച്ചുകൊണ്ടുപോകുന്നതിനിടെയാണ് തടികൊണ്ടുണ്ടാക്കിയ ഇടുങ്ങിയ ബോട്ട് മുങ്ങിയത്.
ബൊലോമ ദ്വീപില്‍ നിന്നും ബിസോയിലേക്ക് പോകുകയായിരുന്നു ബോട്ട്. 1974ല്‍ പോര്‍ച്ചുഗലില്‍ നിന്ന് സ്വതന്ത്രമായെങ്കിലും വികസനക്കാര്യത്തില്‍ ലോകത്ത് ഏറെ പിന്നില്‍ നില്ക്കുന്ന രാജ്യമാണ് ബിസോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: