ലണ്ടന്‍: ബ്രിട്ടനില്‍ സോഷ്യല്‍ മീഡിയാ കുറ്റകൃത്യങ്ങളില്‍ വന്‍വര്‍ധന. നാലു വര്‍ഷങ്ങള്‍ കൊണ്ട് എട്ടുമടങ്ങാണ് വര്‍ധനയുണ്ടായിരിക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ സോഷ്യല്‍ മീഡിയാ സൈറ്റുകള്‍ വഴിയാണ് പ്രധാനമായും കുറ്റകൃത്യങ്ങള്‍ പെരുകിയിരിക്കുന്നത്.
2012ല്‍ ഇംഗ്ലണ്ട്, സ്കോട്ട്ലാന്‍ഡ്, വെയ്ല്‍സ് എന്നിവിടങ്ങളിലായി 4,908 സോഷ്യല്‍ മീഡിയാ കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആള്‍മാറാട്ടം, അപകീര്‍ത്തിപ്പെടുത്തല്‍, ഭീഷണി സന്ദേശം, വംശീയാധിക്ഷേപം എന്നിങ്ങനെയുളള കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ കൂടുതലും.
2010ല്‍ ദക്ഷിണ യോര്‍ക്ക്ഷയറിലെ റോബിന്‍ഹുഡ് വിമാനത്താവളം തകര്‍ക്കുന്നതിനെക്കുറിച്ച് ട്വിറ്ററില്‍ പരാമര്‍ശിച്ച പോള്‍ ചേംബേഴ്സിന്റെ ട്വീറ്റ് വന്‍ പ്രതിഷേധമാണുണ്ടാക്കിയത്. 2008ല്‍ സോഷ്യല്‍ സൈറ്റുകള്‍ അത്ര സജീവമല്ലാതിരുന്ന കാലത്ത് 556 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 46 പേര്‍ക്കെതിരേ നടപടിയും എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: