ടെക്സാസ്: കടുത്ത പനി ബാധയെ തുടര്‍ന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ചയിലധികമായി തുടര്‍ന്ന പനി മാറാത്തതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൂസ്റ്റണിലെ മെതിഡിസ്റ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് 88 കാരനായ ബുഷ് ഇപ്പോഴെന്ന് വക്താവ് ജീം ഗ്രാത്ത് പറഞ്ഞു.
ശ്വാസകോശ തടസം മൂലം നവംബര്‍ 23 ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുഷിന്റെ അടുത്ത ബന്ധുക്കളെല്ലാം ഇപ്പോള്‍ ആശുപത്രിയിലുണ്ടെന്ന് വക്താവ് അറിയിച്ചു. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തയാളാണ് ബുഷ്. ജീവിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും പ്രായം കൂടിയ മുന്‍ അമേരിക്കന്‍ പ്രസിഡന്റാണ് അദ്ദേഹം. റൊണാള്ഡ്സ ഗിഗറിന്റെ കാലത്ത് രണ്ട് തവണ വൈസ് പ്രസിഡന്റായ അദ്ദേഹം 1989 ലാണ് അമേരിക്കയുടെ നാല്പത്തിയെന്നാം പ്രസിഡന്റ് ആകുന്നത്.
രണ്ടാമതും പ്രസിഡന്റ് സ്ഥാനത്തെക്ക് മത്സരിച്ച ബുഷ് ബില്‍ ക്ലിന്റണോട് പരാജയപ്പെടുകയായിരുന്നു. മകനും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായിരുന്ന ജോര്‍ജ്ജ് ബുഷ് രണ്ട് തവണ ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: