പെരുമ്പാവൂര്‍: കഴിഞ്ഞ കുറെ നാളുകളായി പെരുമ്പാവൂര്‍ മേഖലയില്‍ മതപരിവര്‍ത്തന ശ്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയാലും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും ഹിന്ദുഐക്യവേദി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഏതാനും മാസങ്ങളായി പെരുമ്പാവൂര്‍ മേഖല മതപരിവര്‍ത്തനത്തിന്റെയും ഭീകരവാദികളുടെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ഭൂരിഭാഗവും ഹിന്ദുവീടുകള്‍ കേന്ദ്രീകരിച്ചാണ് മതപരിവര്‍ത്തന ശ്രമങ്ങള്‍ നടത്തിവരുന്നതെന്നും ഐക്യവേദി നേതാക്കള്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ ആഗ്രഹങ്ങള്‍ മനസിലാക്കി ഇവര്‍ക്ക് പണവും, മൊബെയില്‍ ഫോണും സൗജന്യമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് മതപരിവര്‍ത്തന സംഘം ഒപ്പം ചേരുന്നതെന്നാണ് പറയുന്നത്. ഇതില്‍ സുവിശേഷ പ്രചരണവുമായി നടക്കുന്ന കൃസ്ത്യാനികളും ഭീകര പ്രവര്‍ത്തനത്തിന് ആളുകളെ ചേര്‍ക്കുന്ന രീതിയില്‍ ഇസ്ലാം മതത്തില്‍പ്പെട്ടവരും ഒരു പോലെയാണ് പെരുമ്പാവൂര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
വെങ്ങോല പൂനൂരിലെ ഒരു ഹിന്ദു വിദ്യാര്‍ത്ഥിനിയെ മതംമാറ്റത്തിന് ശ്രമിച്ച രണ്ട് മുസ്ലീങ്ങളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ എല്പ്പിച്ചിരുന്നു. ആലുവ തോട്ടുമുഖം സ്വദേശി ഹംസ, റാന്നിസ്വദേശി സലീം എന്നിവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഈ വിദ്യാര്‍ത്ഥികളുടെ പിന്നാലെയുണ്ടായിരുന്നതായും പറയുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന നിരവധി ലഘുലേഖകളും നാട്ടുകാര്‍ക്കും പോലീസിനും ലഭിച്ചിരുന്നു.
അന്യസംസ്ഥാനക്കാര്‍ കൂടുതലായുള്ള മരവ്യവസായ മേഖലയിലാണ് മതപരിവര്‍ത്തനക്കാര്‍ കൂടുതലുള്ളത്. ഒരു വര്‍ഷം മുമ്പ് അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഭീകരവാദ പ്രവര്‍ത്തനത്തിന് ശ്രമം നടത്തിയ രണ്ട് പാക്കിസ്ഥാനികളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഇത്തരം ആളുകളെ പിടികൂടുമ്പോഴേക്കും പോലീസിനു മേല്‍ മതരാഷ്ട്രീയ സമ്മര്‍ദ്ദമേറുകയാണെന്നും ആക്ഷേപമുണ്ട്. പെരുമ്പാവൂരിലെ സാധാരണക്കാരന്റെ സ്വൈര്യജീവിതം ദുസ്സഹമാക്കുന്ന രീതിയില്‍ നടന്നുവരുന്ന മതപരിവര്‍ത്തന ശ്രമങ്ങള്‍ തടയുവാന്‍ അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ശശികുമാര്‍, താലൂക്ക് സെക്രട്ടറി അഡ്വ.സജീവ് പി.മേനോന് തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: