ഇസ്ലാമാബാദ്: ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ നേതാവായിരുന്ന ഉസാമ ബിന്‍ ലാദന് അബോട്ടാബാദിലെ വീട് നിര്‍മ്മിക്കാന്‍ പാക്കിസ്ഥാനിലെ റവന്യുവകുപ്പ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയിരുന്നതായി റിപ്പോര്‍ട്ട്. അമ്പതിനായിരം രൂപയാണ് നിര്‍മ്മാണത്തിന് അനുമതി നല്കിയ ഉദ്യോഗസ്ഥര്‍ ലാദനില്‍ നിന്ന് കൈക്കൂലിയായി വാങ്ങിയതെന്നും ഉര്‍ദു ദിനപ്പത്രമായ ജംഗ് റിപ്പോര്‍ട്ട് ചെയ്തു.
ബിന്‍ ലാദന്റെ കൈവശമുണ്ടായിരുന്ന ഡയറി പരിഭാഷപ്പെടുത്തിയപ്പോഴാണ് അഴിമതിക്കാര്യം പുറത്തുവന്നത്. അഫ്ഗാനിസ്താനോടു ചേര്‍ന്നുള്ള പാക് പ്രവിശ്യയായ ഖൈബര്‍ പക്തൂണ്‍ഖ്വയിലെ വിനോദസഞ്ചാര നഗരമായ ആബട്ടാബാദിലാണ് ഒളിച്ചുപാര്‍ക്കാന്‍ ഉസാമ മൂന്നുനില കെട്ടിടം പണിഞ്ഞത്. ഇവിടെ വച്ചാണ് ലാദനെ അമേരിക്കന്‍ സൈന്യം വധിച്ചത്.
ലാദന്റെ ഡയറിക്കുറിപ്പുകള്‍ ഉള്‍പ്പെടെ 1,37,000 രേഖകളും ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു. എല്ലാ ദിവസവും ലാദന് ഡയറി എഴുതാറുണ്ടായിരുന്നുവെന്നും ഉര്‍ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: