അബുജ: നൈജീരിയയില്‍ ക്രിസ്മസ് ആഘോഷത്തിനിടയില്‍ നടന്ന ഭീകരാക്രമണത്തില്‍ ആറ് പേര് കൊല്ലപ്പെട്ടു. യൊബേയിലെ പെറി ഗ്രാമത്തില്‍ ഒരു പള്ളിയിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ബോകോ ഹറാം എന്ന ഭീകരസംഘടനയാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് സംശയിക്കുന്നത്. നൈജീരിയില്‍ പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണ ശൈലിയാണ് ഈ സംഘടനയുടേത്. ഈ വര്‍ഷം ഇതുവരെ 770 ല്‍ അധികം പേരാണ് ബൊകോ ഹറാമിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളതെന്നാണ് കണക്ക്.
ഇസ്ലാമിക ഭീകരസംഘടനായ ബൊകോ ഹറാമിന് അല്‍ ഖ്വയ്ദയുമായും സോമാലിയയുടെ അല്‍ ഷബാബുമായും ബന്ധമുണ്ടെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: