അങ്കമാലി: തുറവൂര്‍ പഞ്ചായത്തിലെ യോര്‍ദ്ദനാപുരം ജംഗ്ഷനില്‍ ബസ് സ്റ്റോപ്പില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്ഫോമര്‍ ജനങ്ങള്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നു. റോഡില്‍നിന്ന് മൂന്ന് അടി മാത്രം ഉയരമുള്ള ട്രാന്‍സ്ഫോമറിലെ ഫ്യൂസില്നിന്നുള്ള കേബിളില്പോലും ഇന്സുലേഷന് ഇല്ലാത്തതുമൂലം ഏതു നിമിഷവും അപകടം ഉണ്ടാകാവുന്ന ഭീതിയാലാണ് വിദ്യാര്‍ത്ഥികളും സ്ത്രീകളും അടങ്ങുന്ന യാത്രക്കാര്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്നത്. യോര്‍ദ്ദനാപുരത്ത് പ്രവര്‍ത്തിക്കുന്ന വ്യവസായസ്ഥാപനങ്ങള്‍ക്ക് മറ്റും ഇവിടെനിന്നാണ് വൈദ്യുതി പോകുക. ആയതിനാല്‍ ഓവര്‍ഹെഡ് വരുമ്പോള്‍ പൊട്ടിത്തെറിയും കത്തലും പതിവാണ്. രണ്ട് പ്രാവശ്യം വണ്ടികള്‍ ഇവിടെ ഇടിച്ചെങ്കിലും ആളുകള്‍ കുറവായതുമൂലവും ഫ്യൂസ് അടിച്ചുപോയതിനാലും വന്‍ദുരന്തമാണ് ഒഴിവായത്. ജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന ഈ ട്രാന്‍സ്ഫോമര്‍ എത്രയും പെട്ടെന്ന് മാറ്റി സ്ഥാപിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുവാന്‍ ബിജെപി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് തുറവൂര്‍ കെഎസ്ഇബി ഓഫീസില്‍ ബിജെപി തുറവൂര്‍ പഞ്ചായത്ത് കമ്മിറ്റി പരാതി നല്‍കിയിട്ടുണ്ട്. യോഗം ബിജെപി അങ്കമാലി നിയോജകമണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. ബിജെപി തുറവൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. ടി. ഷാജി അദ്ധ്യക്ഷത വഹിച്ചു. എന്‍. എ. സദന്, വി. എ. രഞ്ജിത്ത്, കെ. ജി. സജി, കെ. കെ. ഷൈജന്‍, കെ. പി. പ്രിയദര്ശന്, രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: