വൈപ്പിന്‍: ജില്ലാ പ്രാഥമിക ശിക്ഷണ ശിബിരങ്ങള്‍ക്ക് തുടക്കമായി. ആര്‍എസ്എസ് ആലുവ ജില്ലാ പ്രാഥമിക ശിക്ഷണ ശിബിരം നായരമ്പലം ഭഗവതിവിലാസം ഹൈസ്കൂളില്‍ ആരംഭിച്ചു. 30 വരെ നീണ്ടുനില്‍ക്കും. എടവനക്കാട് അഗസ്ത്യാശ്രമം മഠാധിപതി സ്വാമി ഖോരഘ്നാഥ് ഉദ്ഘാടനംചെയ്തു. ശിബിര കാര്യവാഹ് പി.എം. ആണ്ടവന് അധ്യക്ഷതവഹിച്ചു. പ്രാന്തീയ ധര്‍മ്മജാഗരണ്‍ പ്രമുഖ് വി.കെ. വിശ്വനാഥന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കാര്യവാഹ് പി.മധു സ്വാഗതം പറഞ്ഞു.
മൂവാറ്റുപുഴ ജില്ലാ പ്രാഥമികശിക്ഷാവര്‍ഗ് വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തില്‍ ആരംഭിച്ചു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി ഗരുഡധ്വജാനന്ദ ഉദ്ഘാടനം നിര്‍വഹിച്ചു. ശിബിരാധികാരി സ്വര്ണത്തുമന നാരായണന് നമ്പൂതിരിപ്പാട്, ജില്ലാ സംഘചാലക് പ്രൊഫ.ഇ.വി.നാരായണന്, ശിബിരകാര്യവാഹ് കെ.എസ്.സന്തോഷ്, ജില്ലാകാര്യവാഹ് ആര്.രാജേഷ്, സ്വാഗതസംഘം അദ്ധ്യക്ഷന്‍ എ.വിനോദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ശിബിരത്തില്‍ ആര്‍എസ്എസ് വിഭാഗ് പ്രചാര്‍ പ്രമുഖ് എസ്.മനോജ് സംസാരിച്ചു. 200 ഓളം ശിക്ഷാര്ത്ഥികള് ജില്ലയുടെ പലഭാഗത്തുനിന്നായി ശിബിരത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: