കൊച്ചി: വല്ലാര്‍പാടം രാജ്യാന്തര ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലിന് കബോട്ടാഷ് ചട്ടങ്ങളില്‍ ഇളവ് നല്‍കാനുള്ള കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ തീരുമാനം കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി സ്വാഗതം ചെയ്തു. എല്ലാ കണ്ടെയ്നറുകളും എക്സ്റേ സ്കാനിങ്ങിന് വിധേയമാക്കുന്നതിന് പകരം റേഡിയോളജിക്കല്‍ സ്കാനിങ്ങിന് വിധേയമാക്കിയാല്‍ മതിയെന്ന തീരുമാനവും കയറ്റിറക്കുമതിക്ക് ഏറെ ഗുണകരമാകുമെന്ന് കേരള ചേംബര്‍ ചെയര്മാന് കെ.എന്‍. മര്‍സൂഖ് അഭിപ്രായപ്പെട്ടു.
കബോട്ടാഷ് ചട്ടങ്ങളില്‍ വല്ലാര്‍പാടത്തിന് ഇളവു നല്കാന് സെപ്തംബര്‍ ആറിന് തന്നെ കേന്ദ്ര മന്ത്രിസഭ തീരുമാനമെടുത്തിരുന്നെങ്കിലും നൂറ് ശതമാനം എക്സ്റെ സ്കാനിങ് വേണമെന്ന നിബന്ധന പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കബോട്ടാഷ് ചട്ടങ്ങളിലെ ഇളവ് മൂലമുള്ള പ്രയോജനം ഫലത്തില്‍ ഇല്ലാതാക്കുന്നതായിരുന്നു സ്കാനിങ് സംബന്ധിച്ച അന്നത്തെ നിബന്ധനയെന്ന് ചേംബര്‍ ചൂണ്ടിക്കാട്ടി.
ഡിസംബര്‍ ആദ്യവാരത്തില്‍ ദല്‍ഹിയിലെത്തി കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി, പ്രവാസികാര്യ മന്ത്രി വയലാര്‍ രവി എന്നിവരെ സന്ദര്‍ശിച്ച ചേംബര്‍ ചെയര്‍മാനും സംഘവും വല്ലാര്‍പാടം നേരിടുന്ന പ്രതിസന്ധിയുടെ ആഴം ബോധ്യപ്പെടുത്തിയിരുന്നു. ചേംബര്‍ സംഘത്തിന്റെ സന്ദര്‍ശനത്തിന് പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രാലയം ഷിപ്പിങ് മന്ത്രാലയവുമായി ബന്ധപ്പെട്ട് കബോട്ടാഷ് ചട്ടങ്ങളില്‍ ഇളവ് നല്‍കുന്നതിനുള്ള താല്‍ക്കാലിക നിര്‍ദേശം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കേന്ദ്ര ഷിപ്പിങ് മന്ത്രി ജി.കെ. വാസനെ നേരിട്ടു കണ്ട് നിവേദനം സമര്‍പ്പിക്കാനും ചേംബര്‍ സംഘത്തിന് കഴിഞ്ഞു. സാഹചര്യം അനുകൂലമായ പശ്ചാത്തലത്തില്‍ വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്നര്‍ ടെര്‍മിനലിലേക്ക് കൂടുതല്‍ കണ്ടെയ്നര്‍, ചരക്ക് കപ്പലുകളെ ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ചേംബര്‍ ചെയര്മാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: