കൊച്ചി: ആധാര്‍ എന്റോള്‍മെന്റ് സൗകര്യങ്ങള്‍ മുളന്തുരുത്തി ഒഴികെയുള്ള ബ്ലോക്ക് പഞ്ചായത്തുകളില്‍ 31 വരെ ഉണ്ടായിരിക്കും. ജനങ്ങളുടെ സൗകര്യാര്‍ത്ഥം ഈമാസം 26 മുതല്‍ ഇനി പറയുന്ന കേന്ദ്രങ്ങളിലും രജിസ്ട്രേഷന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊച്ചി കോര്പ്പറേഷന് യു പി എ ഡി ഓഫീസ്, പരമാര റോഡ്, എറണാകുളം നോര്‍ത്ത് , കലൂര്‍ ഫ്രണ്ട്സ് ജനസേവനകേന്ദ്രം, വൈറ്റില മൊബിലിറ്റി ഹബ്, നെല്ലിക്കുഴി, ചെല്ലാനം, മണീട്, എടയ്ക്കാട്ട് വയല്‍, ചിറ്റാറ്റുകര, പുതിയകാവ് എല്‍ പി സ്കൂള്‍, എളങ്കുന്നപ്പുഴ കാര്‍മ്മല്‍ സ്കൂള്‍, ഓച്ചന്തുരുത്ത്, ഇലഞ്ഞി പഞ്ചായത്ത് സാംസ്ക്കാരിക നിലയം, കീഴ്മാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, വടക്കേക്കര മാടപ്ലാതുരുത്ത് ശ്രീനാരായണ ഹാള്‍, എടവനക്കാട് ഇല്ലത്തുപടി ഹെല്‍ത്ത് സെന്റര്‍, കുട്ടമ്പുഴ ഗവ. ഹൈസ്കൂള്‍, പൊയ്ക വടാട്ടുപാറ.
നാളിതു വരെ കണ്ണിന്റേയും കൈവിരലുകളുടേയും ബയോമെട്രിക് വിവരങ്ങള്‍ നല്കാത്തവര് ഈ അവസരം പ്രയോജനപ്പെടുത്തണം. ഒരിക്കല്‍ ആധാര്‍ നമ്പറിനായോ എന്‍ പി ആര് നമ്പറിനായോ രജിസ്റ്റര്‍ ചെയ്ത് വിവരങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്ക് വീണ്ടും രജിസ്ട്രേഷന് സാധ്യമാകുന്നതല്ല. രജിസ്ട്രേഷന് സമയത്ത് നല്കിയ എന്റോള്‍മെന്റ് സ്ലിപ്പ് നഷ്ടപെടാതെ സൂക്ഷിക്കേണ്ടതാണ്.
ആധാര്‍ എന്റോള്‍മെന്റ് നടത്തിയിട്ടുള്ളവര്‍ക്ക് ഒറിജിനല്‍ ആധാര്‍ കാര്‍ഡ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും തപാല്‍ മാര്‍ഗം ലഭിക്കുന്നതാണ്. എന്നാല്‍, ഏതെങ്കിലും സാഹചര്യത്തില്‍ ആധാര്‍ നമ്പര്‍ ആവശ്യമുള്ളവര്‍ക്ക് അവരുടെ ആധാര്‍ നമ്പര്‍ ഇതിനകം ജനറേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആയത് ഡൗണ്‍ലോഡ് ചെയ്ത് അക്ഷയകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: