ജൂബ (ദക്ഷിണ സുഡാന്): ഐക്യരാഷ്ട്രസഭയുടെ സമാധാനസേനാംഗങ്ങളുമായി പോയ ഹെലികോപ്ടര്‍ ദക്ഷിണ സുഡാന് സേന വെടിവെച്ചിട്ടു. ഹെലികോപ്ടറിലുണ്ടായിരുന്ന നാല് സൈനികരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ റഷ്യയില്‍ നിന്നുള്ളവരാണെന്ന് യു എന്‍ കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. ജോംഗ്ലി സംസ്ഥാനത്ത് വെച്ചാണ് കോപ്ടര്‍ ആക്രമിക്കപ്പെട്ടത്. ഇവിടെ സമാധാനപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്ന സംഘമാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.
സൈന്യം ഇവരെ ആക്രമിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കിയിട്ടില്ലെന്ന് ദക്ഷിണ സുഡാന് സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു. അതേസമയം ദക്ഷിണ സുഡാനിലെ ജോംഗ്ലിയില്‍ ഒളിപ്പോരാളികള്‍ക്ക് സുഡാനില്‍ നിന്ന് സഹായമെത്തിക്കുന്ന ഹെലികോപ്ടറാണെന്ന് തെറ്റിദ്ധരിച്ചാണ് സേന വെടിവെയ്പ്പ് നടത്തിയതെന്ന് ദക്ഷിണ സുഡാന് സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. സംഭവത്തെ യു എന്‍ തലവന്‍ ബാന്‍ കീ മൂണ്‍ ശക്തമായി അപലപിച്ചു.സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷണം വേണമെന്നും ഹെലികോപ്ടര്‍ വെടിവെച്ചിട്ടവര്ക്കെതിരെ നടപടി വേണമെന്നും മൂണ്‍ ദക്ഷിണ സുഡാന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുഡാന് വിഭജിക്കപ്പെട്ട് ദക്ഷിണ സുഡാന് എന്ന പുതിയ സ്വതന്ത്രരാഷ്ട്രം പിറന്നത് 2011 ജൂലൈയിലാണ്. സുഡാനിലെ എണ്ണസമ്പത്തില്‍ 75 ശതമാനവും പുതിയ രാഷ്ട്രത്തിലായി ഇതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വൈരാഗ്യത്തിന്റെ മൂലകാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: