പുനലൂര്‍: കുളത്തൂപ്പുഴ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ കുറ്റിവെടി നിരോധനത്തിനെതിരെ ഭക്തജനപ്രതിഷേധം ശക്തമാകുന്നു. ക്ഷേത്രത്തില്‍ കുറ്റിവെടി വയ്ക്കാന്‍ നിയമപരമായ അനുമതി നേടി പ്രവര്‍ത്തിച്ചുവരുന്ന കരാറുകാരന് വെടിവയ്ക്കുന്നതിനിടെ ചെറിയ രീതിയില്‍ പൊള്ളലേറ്റു എന്ന കാരണത്താല്‍ കുളത്തൂപ്പുഴ സിഐ നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.
കുറ്റിവെടി ക്ഷേത്രാചാരങ്ങളുടെ ഭാഗമാണെന്നിരിക്കെ വെടിമരുന്നിന് ചെറിയരീതിയില്‍ തീപിടിച്ച് കരാറുകാരന്റെ കൈയ്ക്ക് പൊള്ളലേറ്റു എന്ന കാരണം പറഞ്ഞാണ് നിരോധനം. ഈ സംഭവത്തില്‍ യാതൊരു പരാതിയും ഇല്ലാതെയാണ് നിരോധനം. ഇത് പിന്‍വലിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുമെന്നും വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന സത്സംഗ പ്രമുഖ് കുളത്തൂപ്പുഴ ഉണ്ണികൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: