വാഷിംഗ്ടണ്‍: യുഎസ് വിദേശകാര്യ സെക്രട്ടറി സ്ഥാനത്തേക്ക് സെനറ്റര്‍ ജോണ്‍ കെറിയുടെ പേര് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഔദ്യോഗികമായി നാമനിര്‍ദ്ദേശം ചെയ്തു. നിലവിലെ വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ് സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്നാണ് പുതിയ വിദേശകാര്യ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്.
കെറിയുടെ ഇതു വരെയുളള ജീവിതം അമേരിക്കയുടെ ഉയര്‍ന്ന സ്ഥാനങ്ങളിലൊന്നായ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹത്തെ തെരഞ്ഞെടുക്കാന്‍ പര്യാപ്തമാക്കുന്നു എന്ന് ഒബാമ പറഞ്ഞു. ലോക നേതാക്കളുടെ വിശ്വാസവും ആദരവും നേടാന്‍ കെറിക്കായിട്ടുണ്ട്. രാഷ്ട്രീയകാര്യ വിദഗ്ധനും അനുഭവജ്ഞനുമായ കെറിക്ക് ഈ തൊഴിലില്‍ പ്രത്യേക പരിശീലനത്തിന്റെ കാര്യമില്ലെന്നും ഒബാമ പറഞ്ഞു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഹില്ലരി പരിപാടിയില്‍ പങ്കെടുത്തില്ല.
സെനറ്റില്‍ ഫോറിന് റിലേഷന്‍സ് കമ്മിറ്റിയുടെ ചെയര്‍മാനായ കെറി 2004ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്നു. നേരത്തെ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്ന് യുഎന്‍ അംബാസഡര്‍ സൂസന് റൈസ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: