ആലുവ: കര്‍ണാടകയില്‍നിന്ന് സംസ്ഥാനത്തേക്ക് സ്പിരിറ്റ് കടത്തിയ പ്രത്യേക സംവിധാനത്തോടുകൂടിയ ലോറി ആലുവയില്‍നിന്ന് എക്സൈസ് സംഘം പിടികൂടി. ഇത്തരത്തിലുള്ള മറ്റൊരു ലോറികൂടി പിടികിട്ടാനുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ലോറികളില്‍ കൊണ്ടുവന്ന സ്പിരിറ്റിന്റെ ഒരു ഭാഗം ആലുവയില്‍ രഹസ്യമായി സൂക്ഷിച്ചിട്ടുണ്ടെന്നാണ് അറിവ്. കൊല്ലത്ത് ഒരു കരാറുകാരന്റെ വീട്ടില്‍ സ്പിരിറ്റ് സൂക്ഷിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ആലുവയിലേക്കും വ്യാപിപ്പിച്ചത്.
പിടിക്കപ്പെടുമെന്ന് കണ്ടെത്തിയാല്‍ സ്പിരിറ്റ് ലോറി റോഡില്‍ ഉപേക്ഷിക്കുകയാണ് പതിവ്. മോഷ്ടിക്കുന്ന സംഘങ്ങളില്‍നിന്നും നിസാര തുക നല്‍കിയാണ് സ്പിരിറ്റ് മാഫിയ വാഹനങ്ങള്‍ വാങ്ങുന്നത്. പിന്നീട് ഈ വാഹനങ്ങള്‍ ഇവര്‍ക്കുതന്നെ തിരികെ നല്കുകയുംചെയ്യും. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വന്‍തോതിലാണ് സ്പിരിറ്റ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചിട്ടുള്ളത്.
മുന്‍കാലങ്ങളില്‍ സ്പിരിറ്റ് ഇടപാടുകളില്‍ സജീവമായിരുന്ന ചിലര്‍തന്നെയാണ് ഇപ്പോഴും ഇതിന് പിന്നില്‍. ഇവരുടെ നീക്കങ്ങള്‍ നിരന്തരം പരിശോധിക്കുന്നതില്‍ എക്സൈസും പോലീസും പരാജയപ്പെടുകയാണ്. അങ്കമാലി കേന്ദ്രീകരിച്ച് സ്പിരിറ്റ് മാഫിയ സജീവമാണ്. പ്രധാനമായും ബാറുകളിലേക്ക് സെക്കന്റ്സ് മദ്യമുണ്ടാക്കുന്നതിനുവേണ്ടിയാണ് സ്പിരിറ്റ് കൊണ്ടുവരുന്നത്. ബാറുകളില്വെച്ചുതന്നെയാണ് സെക്കന്റ്സ് മദ്യം നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: