ബെമോക്കെ: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ പട്ടാള അട്ടിമറി. മാലി പ്രധാനമന്ത്രി ഷെയ്ക്ക് മൊഡിബൊ ദിയാരയെ സൈന്യം അറസ്റ്റ് ചെയ്തു. ഫ്രാന്‍സിലേക്ക് പലായനം ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് ദിയാരയെ അറസ്റ്റ് ചെയ്തതെന്ന് സൈന്യം അറിയിച്ചു.സൈനിക വക്താവാണ് മൊഡിബൊ ദിയാരയുടെ അറസ്റ്റ് സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവിട്ടത്.അറസ്റ്റിന് തുടര്‍ന്ന് ദിയാരയ്ക്ക് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായി. എന്നാല്‍ ആരോഗ്യസംബന്ധമായ പ്രശ്നങ്ങളുള്ള ദിയാര വൈദ്യപരിശോധനയ്ക്ക് പോകാനൊരുങ്ങവേയാണ് അറസ്റ്റിലായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ മാലിയില്‍ കാവല്പ്രധാനമന്ത്രിയാണ് ദിയാര.സൈന്യവും സര്‍ക്കാരും തമ്മില്‍ മാത്രമല്ല രാജ്യത്തെ തീവ്രവാദ ഇസ്ലാമി സംഘടനകള്‍ തമ്മിലും നിരന്തരം വംശീയ സംഘര്‍ഷം നടക്കുന്ന രാജ്യമാണ് മാലി.
കഴിഞ്ഞ ആഗസ്റ്റിലാണ് ദിയാരയുടെ നേതൃത്വത്തിലുള്ള താല്‍ക്കാലിക മന്ത്രിസഭ രാജ്യഭരണം ഏറ്റെടുത്തത്. പ്രധാനമന്ത്രി അറസ്റ്റിലായതായി പ്രസിഡന്റ് ഡിയോണ്‍ കൗണ്ടയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ പട്ടാള അട്ടിമറി നടന്ന മാലിയില്‍ പിന്നീട് പട്ടാള ജനകീയ ഭരണത്തിന് വഴങ്ങിയതോടെയാണ് ദിയാര പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടത്.പാര്‍ലമെന്റ് മുന്‍ സ്പീക്കറായ ഡിയോണ്‍ കൗണ്ട പ്രസിഡന്റായി തെരെഞ്ഞടുക്കപ്പെട്ടതും ഈ കാലയളവിലാണ്. അമേരിക്കന്‍ പൗരത്വമുള്ള ദിയാര നാസയിലെ മുന്‍ ജ്യോതി ശാസ്ത്രജ്ഞന് കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: