കൊച്ചി: കാര്‍ബൊറാണ്ടം കമ്പനിയുടെ പരിസരവാസികള്‍ ശ്വസിക്കുന്ന വിഷവായു നിമിത്തം ആരോഗ്യ പ്രശ്നമുണ്ടായിക്കൊണ്ടിരിക്കുന്ന അവസ്ഥ മന:പൂര്‍വ്വം മറച്ചുവച്ച് കമ്പനി അധികാരികള്‍ പ്രസ്താവന ഇറക്കിയിരിക്കുന്നത് ഖേദകരമാണെന്ന് സംയുക്ത സമര സമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. കമ്പനികളുടെ വീഴ്ചകള്‍ മറച്ചുവച്ച് പരിസരവാസികളെ കബളിപ്പിക്കുവാന്‍ നടത്തുന്ന നിയമവിരുദ്ധ മാര്‍ഗ്ഗങ്ങളെ നിയമപരമായി നേരിടുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കമ്പനിയുടെ പരിസര പ്രദേശങ്ങളിലുള്ളവര്‍ക്കു ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കൂടിയ സാഹചര്യത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി കമ്പനിയുടെ മാലിന്യത്തിനെതിരെ സംയുക്ത സമര സമിതി നിരന്തര സമരത്തിലാണ്. കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നു ഒരിക്കലും സമര സമിതി ആവശ്യപ്പെട്ടിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് 2011 നവംബര്‍ 15-ന് കമ്പനിക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 2012 ഒക്ടോബര്‍ 12 ന് കാര്‍ബൊറാണ്ടം കമ്പനിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ അപര്യാപ്തത നാളിതുവരെയും പരിഹരിച്ചിട്ടില്ല.
2012 മാര്‍ച്ച് 19ന് നിലവില്‍ പ്രസ്്തുത കമ്പനിയില്‍ മലിനീകരണം ഉണ്ടെന്നും ആയത് നിയന്ത്രിക്കണമെന്നും കമ്പനിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും കമ്പനി അനുകൂല തീരുമാനം എടുത്തിട്ടില്ലെന്നും സംയുക്ത സമരസമിതി കണ്‍വീനര്‍ കെ.യു. സിയാദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: