അഹമ്മദാബാദ്: വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ ഗുജറാത്തില്‍ പ്രത്യക്ഷമാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ്ലി. മോഡി സര്‍ക്കാരിനെതിരെയുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആരോപണങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ഉന്നമനത്തില്‍ മോഡി സര്‍ക്കാരിനു ഒരു താത്പര്യവും ഇല്ലെന്നും സ്വന്തം ഉയര്‍ച്ചയാണ് മോഡിയുടെ ലക്ഷ്യമെന്നും സോണിയ പറഞ്ഞിരുന്നു. എല്ലാവര്ക്കും കാണാന്‍ കഴിയുന്ന കാര്യം സോണിയയ്ക്കു കാണാന്‍ സാധിക്കുന്നില്ല. ഗുജറാത്തിലെ വികസനത്തിനു ബിജെപി മാത്രമല്ല കോണ്‍ഗ്രസും ഉത്തരവാദികളാണ് എന്നു നേരത്തെ സോണിയ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗുജറാത്തില്‍ വികസനമില്ലെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ പറയുന്നത്. കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് നയമാണ് ഇതു വെളിപ്പെടുത്തുന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: