കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ സ്വകാര്യ സ്കൂളുകള്‍ക്ക് സിബിഎസ് ഇ അനുവദിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാറിണ്റ്റെ എന്‍ഒസി (നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ്) ലഭിച്ചത് തണ്റ്റെ പരിശ്രമത്തിണ്റ്റെ ഫലമായാണെന്ന് വരുത്തിതീര്‍ക്കാന്‍ പി.ബി. അബ്ദുള്‍ റസാഖ് എംഎല്‍എയുടെ കള്ള പ്രചരണം. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കേരളത്തിലെ 401 സ്കൂളുകള്‍ക്ക് സിബിഎസ്ഇ അനുവദിക്കുന്നതിന് എന്‍ഒസി ലഭിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ തന്നെ 24 ഓളം സ്വകാര്യ സ്കൂളുകള്‍ക്ക് എന്‍ഒസി ലഭിച്ചു. ഇതില്‍പ്പെടുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ രണ്ട് സ്വകാര്യ സ്കൂളുകള്‍ക്ക് ലഭിച്ച എന്‍ഒസി തണ്റ്റെ നേട്ടമായി ചിത്രീകകരിക്കാന്‍ ലക്ഷങ്ങള്‍ ചിലവഴിച്ചാണ് ലീഗ് എം എല്‍എയുടെ പ്രചരണം. എന്‍ഒസി ലഭ്യമാക്കിയ എംഎല്‍എയുടെ ‘പരിശ്രമത്തെ’ അനുമോദിച്ചുകൊണ്ട് നാടുനീളെ പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എം എല്‍എയുടെ ഫോട്ടോയോടൊപ്പം പ്രാദേശിക ലീഗ് നേതാക്കളും നേട്ടത്തില്‍ അവകാശ വാദമുന്നയിച്ചുകൊണ്ട് പോസ്റ്ററില്‍ നിറഞ്ഞു നില്ക്കുന്നു. ഏതാ നും ദിവസങ്ങള്‍ക്ക്മുമ്പ് ഒരു കന്നട പത്രത്തില്‍ മുഴുവന്‍ പേജ് പരസ്യവും നല്കി. അബ്ദുള്‍ റസാഖ് എംഎല്‍എക്കും ബ്ളോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ഹര്‍ഷാദ് വോര്‍ക്കാടിയുടെയും അധ്വാന ഫലമായാണ് സ്കൂളുകള്‍ക്ക് എന്‍ഒസി ലഭിച്ചതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തില്‍ ലീഗ് ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളുടെ ഫോട്ടോകളും കൊടുത്തിട്ടുണ്ട്. പൊതു ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കി വ്യാപകമായി കള്ളപ്രചരണം നടത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമമാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്നത്. സെണ്റ്റ്മേരീസ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ വോര്‍ക്കാടി, ശ്രീ ഭഗവതി ഇംഗ്ളീഷ് മീഡിയം സ്കൂള്‍ മഞ്ചേശ്വരം, തഹാനി ഇംഗ്ളീഷ് മീഡിയം സ്കൂള്‍, സെണ്റ്റ് മോണിക്ക ഇംഗ്ളീഷ് മീഡിയം സ്കൂള്‍ കുമ്പള എന്നീ സ്വകാര്യ സ്കൂളുകള്‍ക്കാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ എന്‍ഒസി ലഭിച്ചത്. ഇതില്‍ സെണ്റ്റ്മേരീസ്, ശ്രീഭഗവതി ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ പേരിലാണ് അബ്ദുള്‍ റസാഖ് കള്ളപ്രചരണം നടത്തുന്നത്. സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ യുഡിഎഫ് സര്‍ക്കാര്‍ ഡിവിഷന് ബഞ്ചിനെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ നടപടിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ഡിവിഷന് ബെഞ്ച് കഴിഞ്ഞ സെപ്റ്റംബര്‍ 14ന് ഹര്‍ജി തള്ളുകയായിരുന്നു. സര്‍ക്കാര്‍ നിലപാട് തള്ളി സ്വകാര്യസ്കൂളുകള്‍ക്ക് ഹൈക്കോടതി അനുവദിച്ച എന്‍ഒസി ലീഗ് എം എല്‍എ സ്വന്തം ചിലവിലാക്കാന് ശ്രമിച്ച് വിഡ്ഡിവേഷം കെട്ടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: