ചവറ: മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഗുണ്ടാസംഘം തേവലക്കരയുടെ വിവിധ പ്രദേശങ്ങളില്‍ വീടുകയറി അക്രമണവും മാരകായുധങ്ങളുമായി രാത്രികാലങ്ങളില്‍ ബൈക്കുകളില്‍ കറങ്ങി നടന്ന് അക്രമണം നടത്തുന്നതും പതിവായിരിക്കുന്നു. പകല്‍ ക്വട്ടേഷന്‍ ഉറപ്പിക്കുകയും രാത്രിയില്‍ അക്രമണം നടത്തുകയുമാണിവിടെ.
ഗുണ്ടാസംഘത്തലവനായ കാട്ടാക്കട സലിം തുടങ്ങി ഉണ്ടയില്‍ സന്തോഷ്, അസയിന്‍, നൗഷാദ് എന്നിങ്ങനെ 15 പേരടങ്ങുന്ന ഗുണ്ടാസംഘം പകല്‍ സിപിഎമ്മും രാത്രി എന്‍ഡിഎഫായും പ്രവര്‍ത്തിക്കുന്നു. മണല്‍ ലോറികള്‍ക്ക് എസ്കോര്‍ട്ട് പോകുന്നതും ഈ സംഘങ്ങളാണ്. തെക്കുംഭാഗം പോലീസിലെ ഒരുവിഭാഗം ഈ ഗുണ്ടാസംഘങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നുണ്ട്.
ജാമ്യം കിട്ടാത്ത പത്തിലധികം ക്രിമിനല്‍ കേസില്‍ പ്രതിയായിട്ടുള്ളവരും ഈ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പോലീസിന്റെ സഹായത്തോടെ സ്റ്റേഷനില്‍ തന്നെ ജാമ്യം നല്കി വിട്ടയയ്ക്കുകയാണ് പതിവ്. ഇന്നലെ രാത്രി മുള്ളിക്കാലയില്‍ മഹേഷ് എന്ന യുവാവിനു നേരെ ആക്രമണമുണ്ടായി. എന്നാല്‍ ഇതുവരെ പ്രതികള്‍ക്കെതിരെ അന്വേഷണം പോലുമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: