കൊല്‍ക്കത്ത: വിമാന ഇന്ധന നികുതി കുറയ്ക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രിമാരോട് വ്യോമയാന മന്ത്രി അജിത് സിംഗ് ആവശ്യപ്പെട്ടു. വിമാനത്തിന്റെ പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ നിരവധി തവണ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചതായും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് വിലങ്ങ് തടിയാകുന്നത്.
ഛത്തീസ്ഗഡാണ് വിമാന ഇന്ധന നികുതിയില്‍ നാല് ശതമാനം കുറവ് വരുത്തിയ ഒരേയൊരു സംസ്ഥാനം. മഹാരാഷ്ട്രയും നികുതിയില്‍ ഇളവ് വരുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂദല്‍ഹിയില്‍ എടിഎഫ്(ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍) നികുതി 20 ശതമാനവും മഹാരാഷ്ട്രയില്‍ 25 ശതമാനവും പശ്ചിമ ബംഗാളില്‍ 29 ശതമാനവുമാണ്.
വിദേശ വിമാനക്കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ താല്പര്യപ്പെടുന്ന സാഹചര്യത്തില്‍ വിമാന ഇന്ധന നികുതി കുറയ്ക്കുകയെന്നത് പ്രാധാന്യമര്‍ഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: