ന്യൂദല്‍ഹി: ധനകാര്യ മന്ത്രി പി.ചിദംബരത്തിന്റെ ഉപദേഷ്ടാവായി ഗാര് കമ്മറ്റി ചെയര്മാന് പാര്‍ത്ഥസാരഥി ഷോം നിയമിതനായി. ധന സഹമന്ത്രിയുടെ പദവിയോടുകൂടിയാണ് നിയമനം. ജൂലൈയിലാണ് ഇദ്ദേഹത്തെ ജനറല്‍ ആന്റി അവോയിഡന്‍സ് റൂള്‍സ്(ഗാര്) കമ്മറ്റി ചെയര്‍മാനായി പ്രധാനമന്ത്രി മന്മോഹന് സിംഗ് നിയമിച്ചത്.
സപ്തംബറില്‍ ഗാര് കമ്മറ്റി സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ടില്‍ ഗാര് നടപ്പിലാക്കുന്നത് മൂന്ന് വര്‍ഷം വരെ നീട്ടിവയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഒക്ടോബറിലാണ് അന്തിമ റിപ്പോര്‍ട്ട് ധനകാര്യ മന്ത്രി ചിദംബരം മുമ്പാകെ സമര്‍പ്പിച്ചത്. ഒക്ടോബര്‍ 2004 മുതല്‍ ജനുവരി 2008 വരെ കേന്ദ്ര ധനകാര്യ മന്ത്രിയുടെ ഉപദേഷ്ടാവായി ഷോം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ട്രേഡ് ആന്റ് ഇക്കണോമിക് റിലേഷന്‍സ് കമ്മറ്റിയില്‍ അംഗവുമായിരുന്നു. നികുതി നയവുമായി ബന്ധപ്പെട്ട് ഒട്ടനവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള പാര്‍ത്ഥസാരഥി ഷോം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക് റിലേഷന്‍സില്‍ പ്രൊഫസറായും ജോലി നോക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: