കെയ്റോ: ഈജിപ്തില്‍ പ്രതിസന്ധി രൂക്ഷം. പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കെതിരെ നടക്കുന്ന പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സൈന്യം രംഗത്തെത്തി. മുര്‍സിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ പ്രസിഡന്റിന്റെ കീ്റോയിലെ വസതിക്കുമുന്നിലുണ്ടായ സംഘട്ടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മുര്‍സിയുടെ വസതിക്ക് മുന്നില്‍ സൈനിക ടാങ്കുകള്‍ വിന്യസിച്ചത്. രണ്ട് സായുധസേനാ വാഹനങ്ങളും പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. ഇന്നലെ പ്രതിഷേധകര്‍ തമ്മിലാണ്ടായ സംഘടനത്തില്‍ അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റു. പെട്രോള്‍ ബോംബും കല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
കഴിഞ്ഞ ആഴ്ച്ച അസംബ്ലി പാസാക്കിയ ഭരണഘടനയുടെ കരടുബില്ലിനെതിരെ പ്രസിഡന്റിന്റെ വസതിക്കുമുന്നില്‍ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ മുഹമദ് മുര്‍സിയുടെ മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു 32 പേരെ അറസ്റ്റ് ചെയ്തതായി ഈജിപ്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
മുര്‍സിയുടെ പുതിയ കരട് ഭരണഘടനയിലെ വ്യവസ്ഥകളും ചട്ടങ്ങളും രാജ്യത്തിന്റെ താത്പര്യത്തിനു എതിരാണെന്നും വിഭജനത്തിനു സമാനമായ അന്തരീക്ഷമാണ് ഇതുണ്ടാക്കുന്നതെന്നും പ്രതിപക്ഷകക്ഷികള്‍ പറഞ്ഞു. പ്രസിഡന്റിന്റെ കൊട്ടാരത്തിനു പുറത്ത് പതിനായിരക്കണക്കിനു ജനങ്ങളാണ് പ്രതിഷേധവുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി എത്തുന്നത്. ഇന്നലെ പ്രതിഷേധകര്‍ക്കുനേരെ മുസ്ലീം ബ്രദര്‍ഹുഡ് രംഗത്തെത്തി. കല്ലും പെട്രോള്‍ ബോംബും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ ജനക്കൂട്ടത്തെ നേരിട്ടത്. പോലീസ് രണ്ടു വശത്തായി നിലയുറപ്പിച്ചെങ്കിലും ഏറ്റുമുട്ടല്‍ തടയാനായില്ല. കരടുഭരണഘടനയില്‍ പിഴവുകളേറെയുണ്ടെങ്കിലും ഇസ്ലാമിക നിയമവുമായി ബന്ധപ്പെട്ടുള്ള വാക്കുകളാണ് ഉപയോഗിച്ചിട്ടു
ള്ളതെന്നും നേരത്തെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. മറ്റു മതങ്ങളോടുള്ള ആദരവ്, സ്ത്രീകളുടെ സ്വാതന്ത്ര്യം തുടങ്ങിയവയെക്കുറിച്ച് പറയുന്നില്ല.
കരടുഭരണഘടന അടിസ്ഥാന സ്വാതന്ത്യത്തെ പരിഗണിക്കാതെയുള്ളതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒരാള്‍ക്കു പ്രസിഡന്റ് പദത്തില്‍ നാലുവര്‍ഷം വീതം പരമാവതി രണ്ടുതവണയെന്നു നിജപ്പെടുത്തിയ കരടുഭരണഘടനയില്‍ പ്രധാനമന്ത്രിയെ നിയമിക്കാന്‍ പാര്‍ലമെന്റിന്റെ അംഗീകാരം വ്യവസ്ഥചെയ്യുന്നുണ്ട്. അറബിളെഗും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പിന്‍വാതിലിലൂടെ കൊട്ടാരം വിട്ട മുര്‍സി ഇന്നലെ കൊട്ടാരത്തില്‍ മടങ്ങിയെത്തിയതായാണ് റിപ്പോര്‍ട്ട്. ഇതിനുശേഷമാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. കഴിഞ്ഞ വര്‍ഷം ഈജിപ്തില്‍ മുന്‍ പ്രസിഡന്റ് ഹോസ്നി മുബാറക്കിനെതിരെ ഉയര്‍ന്ന ജനവികാരത്തിനു സമാനമായ അന്തരീക്ഷത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. മുബാറക്കിനെ അനുകരിക്കാനാണ് മുര്‍സിയുടെ ശ്രമമെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. എന്നാല്‍ മറ്റൊരു മുബാറക്കിനെ രാജ്യത്തിനു ആവശ്യമില്ലെന്നാണ് പ്രതിഷേധക്കാരുടെ ഉറച്ച നിലപാട്. ഇതിനിടെ മുര്‍സിയെ എതിര്‍ക്കുന്നവര്‍ മുസ്ലീംങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പ്രചാരണം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: