മലപ്പുറം: ഭൂമിദാനക്കേസില്‍ പ്രതിപക്ഷ നേതാവായ വി എസ് അച്യുതാനന്ദന് രാജിവയ്ക്കണമോ വേണ്ടയോ എന്നു കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ആലോചിക്കാമെന്നു സിപിഎം കേന്ദ്രകമ്മിറ്റിയംഗങ്ങളായ പാലോളി മുഹമ്മദ്കുട്ടിയും ഡോ. തോമസ് ഐസക്കും. കേസ് രാഷ്ട്രീയഗൂഢാലോചനയാണ്. യുഡിഎഫ് നേതാക്കളെല്ലാം കേസില്‍ കുടുങ്ങുമ്പോള്‍ അതിനെപ്രതിരോധിക്കാനാണു വി എസിനെയും കുടുക്കുന്നത്. എന്നാല്‍ സിപിഎമ്മിനെയും വി എസിനെയും താറടിക്കുന്നതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഇവര്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം ഗൂഢാലോചനകളല്ലാതെ നല്ല ആലോചനകളൊന്നും നടത്തിയിട്ടില്ല. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കട്ടെ അപ്പോള്‍ കൂടുതല്‍ പ്രതികരിക്കണമെന്നും നേതാക്കള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി സമര്‍പ്പണത്തിനുള്ള അവസാന തീയതി ഈ മാസം 10നാണെന്ന മന്ത്രി എം കെ മുനീറിന്റെ പ്രസ്താവന അംഗീകരിക്കാനാകില്ലെന്നും ഈ വര്‍ഷത്തെ പദ്ധതിവിഹിതം പാഴാകാതിരിക്കാന്‍ അടുത്ത വര്‍ഷം പണം തുടര്‍ന്നു ചെലവഴിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നു ഡോ. തോമസ് ഐസക് ആവശ്യപ്പെട്ടു. പദ്ധതി അപ്ലോഡ് ചെയ്യാനുളള നിബന്ധനകളിലെ സങ്കീര്‍ണതകള്‍ മൂലം ഉദ്യോഗസ്ഥര്വിഷമിക്കുകയാണ്.v ഒരു ലക്ഷത്തിലധികം പദ്ധതികള്‍ അപ്ലോഡ് ചെയ്യാനുണ്്. എന്നാല്‍ 25000 മാത്രമേ അപ്ലോഡ് ചെയ്തിട്ടുളളൂ. പദ്ധതികള്‍ക്കുള്ള കോഡും അനുമതി നല്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പാസ്വേഡും നല്‍കിയിട്ടില്ല. ഇതൊന്നും പരിഗണി ക്കാതെയാണ് അവസാന തീയതി പ്രഖ്യാപിച്ചത്. ഇക്കാര്യം പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഐസക് ആവശ്യപ്പെട്ടു. ഇഎംഎസ് ഭവനപദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ച മട്ടാണ്.
ഇഎംഎസിന്റെ പേരിലായതു കെണ്ടാണ് ഇതിന്റെ പ്രവര്‍ത്തനം മുടക്കുന്നതെങ്കില്‍ ഇതിന്റെ പേരു മാറ്റിയെങ്കിലും പദ്ധതി നടപ്പാക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: