പാനൂര്‍: തന്റെ മകന് കെ.ടി.ജയകൃഷ്ണനെ കൊലപ്പെടുത്തിയ കേസ് തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്ന് ജയകൃഷ്ണന് മാസ്റ്ററുടെ അമ്മ കൗസല്യ പറഞ്ഞു. എന്നാല്‍ ഇവരുടെ അന്വേഷണത്തില്‍ വിശ്വാസമുണ്ടെങ്കിലും സംഭവത്തില്‍ ഉന്നതതല ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സിബിഐ അന്വേഷണം തന്നെ വേണം. താന്‍ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടത് സിബിഐ അന്വേഷണമാണ്. തന്റെ മകനെ കൊലപ്പെടുത്തിയവര്‍ക്ക് മാതൃകാപരമായി ശിക്ഷ കൊടുക്കാന്‍ സിബിഐ അന്വേഷണം കൊണ്ടുമാത്രമേ സാധിക്കുകയുള്ളൂ, അവര്‍ പറഞ്ഞു.
നേരത്തെ ക്രൈംബ്രാഞ്ചായിരുന്നു കേസ് അന്വേഷിച്ചത്. കേസ് ഏതെങ്കിലും കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. കേസന്വേഷണത്തെ അട്ടിമറിച്ചതില്‍ ചില അന്വേഷണഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെയുള്ള അന്വേഷണം മുന്നോട്ട് നീങ്ങണമെങ്കില്‍ കേന്ദ്ര ഏജന്‍സിക്ക് മാത്രമേ സാധിക്കുകയുള്ളൂ. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് താന്‍ എതിരല്ലെന്നും കൗസല്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: