കോതമംഗലം: നാഗരാജാവിന്റെ സാന്നിദ്ധ്യം കൊണ്ട് പ്രസിദ്ധമായ തട്ടേക്കാട് ശിവക്ഷേത്രത്തിലെ വൃശ്ചികമാസത്തിലെ ആയില്ല്യം തൊഴലിന് ആയിരങ്ങളെത്തി സായൂജ്യമടഞ്ഞു.
അതിരാവിലെ മുതല്‍തന്നെ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ക്ഷേത്രത്തിലേക്ക് പ്രവഹിക്കുകയായിരുന്നു. രാവിലെ 8 മണിയോടെ ആയില്ല്യ പൂജക്കുള്ള ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് കളമെഴുത്തുപാട്ട്, ഉച്ചയോടെ പ്രസാദഊട്ട് എന്നിവയും നടന്നു. വിശേഷാല്‍ വഴിപാടുകളായ നൂറും, പാലും, സര്‍പ്പബലി, പട്ടുചാര്‍ത്തല്‍, രക്ഷസ്സിന് പാല്‍പ്പായസം, വെള്ളനിവേദ്യം, ഇളനീര്, പനിനീര്, മഞ്ഞള്‍പ്പൊടി അഭിഷേകം എന്നിവയും നടന്നു. ക്ഷേത്രം തന്ത്രി മൂത്തകുന്നം കെ.കെ.അനിരുദ്ധന് തന്ത്രികളുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ക്ഷേത്രത്തിലെ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് പ്രസാദ ഊട്ടിന്റെ ചുമതല കോതമംഗലം താലൂക്ക് മാതാഅമൃതാനന്ദമയി സത്സംഗസമിതിയാണ് ഏറ്റെടുത്ത് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: