മട്ടാഞ്ചേരി: കൊച്ചികായല്‍, തിരദേശം, അഴിമുഖം തുടങ്ങിയ മേഖലയില്‍ അപ്രഖ്യാപിത മത്സ്യബന്ധനനിരോധന മേര്പ്പെടുത്തുന്നതിനെതിരെ ശനിയാഴ്ച കൊച്ചി അഴിമുഖത്ത് മനുഷ്യക്കടല്‍ തീര്‍ക്കുന്നു. മത്സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്ത സംഘടനയാണ് വഞ്ചികളും വള്ളങ്ങളും, ബോട്ടുകളും നിരത്തി അഴിമുഖത്ത് മനുഷ്യക്കടല്‍ സൃഷ്ടിക്കുന്നത്. വൈകിട്ട് 4ന് നടക്കുന്ന അഴിമുഖ സമരത്തില്‍ രാഷ്ട്രീയ- സാമൂഹ്യ തൊഴിലാളി സംഘടനകളുടെ നേതാക്കള്‍ സംസാരിക്കുമെന്ന് മനുഷ്യക്കടല്‍ സംഘാടക സമിതി ചെയര്മാന് എസ്.ശര്‍മ്മ, ജനറല്‍ കണ്‍വീനര്‍ കെ.കെ.പുഷ്ക്കരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി കൊച്ചിക്കായലില്‍ ഏഴ്കിലോമീറ്റര്‍ പ്രദേശത്തും, എല്‍എന്‍ജി ടെര്‍മിനലിന് സമീപവും, അഴിമുഖ സമീപത്തുമാണ് മത്സ്യബന്ധനനിരോധനം നടപ്പിലാക്കിവരുന്നത്. നാവികസേന തലവന്‍ ഇത് നിഷേധിക്കുകയാണെങ്കിലും നിരോധനം തുടരുകയാണെന്ന് എസ്.ശര്‍മ്മ പറഞ്ഞു. നാവികസേനാ മേധാവിയും പ്രസ്താവന സാങ്കേതികം മാത്രമാണെന്നും, സംസ്ഥാന സര്‍ക്കാര്‍ സമക്ഷം നാവികസേന നല്കിയ എഴുത്ത് മത്സ്യബന്ധനനിരോധനത്തിനുള്ള ആവശ്യം ഉണ്ടായിരിക്കുകയാണ്. സുരക്ഷയുടെ മറവില്‍ മത്സ്യത്തൊഴിലാളികളെ പീഡിപ്പിക്കുകയും ഉപജീവന ഉപകരണങ്ങളെ വള്ളം-ബോട്ടുകള്‍ തകര്‍ക്കുകയും ചെയ്യുന്നത് ഏറെ പ്രതിഷേധാര്‍ഹമാണ്. ഇതിനെതിരെ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് മനുഷ്യക്കടല്‍ സംഘാടകസമിതി ആവശ്യപ്പെട്ടു. മത്സ്യബന്ധന മേഖലയുടെ സംരക്ഷണം ഉറപ്പാക്കിയാവണം സര്‍ക്കാര്‍ നടപടികളെന്നും ഇതിനായി വള്ളങ്ങളെയും, ബോട്ടുകളെയും, തൊഴിലാളികളെയും തിരിച്ചറിയല്‍ രേഖകളടക്കമുള്ളവ നല്‍കിയും, സംവിധാനമൊരുക്കിയും പ്രശ്നപരിഹാരം നടത്തണമെന്ന് ജില്ല ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ സി.കെ.ഗോപാലന്, ചാള്‍സ് ജോര്‍ജ്, എ.ഡി.ക്ലാരന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: