കൊച്ചി: നടപ്പാത കയ്യേറ്റം അവസാനിപ്പിക്കുക, നടപ്പാതകളിലെ തകര്‍ന്ന സ്ലാബുകള്‍ മാറ്റുക, നടപ്പാതകളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കുക, പ്രായമായവര്‍ക്ക് സഞ്ചരിക്കാവുന്ന രീതിയില്‍ നടപ്പാതകള്‍ ഒരേ ഉയരത്തില്‍ നിര്‍മ്മിക്കുക തുടങ്ങി അസംഘടിതരായ കാല്‍നടയാത്രക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം വികസനസമിതി വിവിധ റെസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
എറണാകുളം വികസനസമിതി അദ്ധ്യക്ഷന്‍ കെ.ലക്ഷ്മീനാരായണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗം എഡ്രാക് ജില്ലാ പ്രസിഡന്റ് രംഗദാസ പ്രഭു ഉദ്ഘാടനം ചെയ്തു. കെ.എസ്.ദിലീപ്കുമാര്, കുരുവിളമാത്യൂസ്, ബാലകൃഷ്ണന് പി.എ, ആനന്ദ് പി.എല്‍, തോമസ് സി.ജെ, സുനില്‍.കെ.എന്‍, വി.ഉപേന്ദ്രനാഥപ്രഭു, ബെന്നി ജോര്‍ജ് ഇരാളില്, ജോപാലോക്കാരന്, ഗോപിനാഥകമ്മത്ത്, സി.ഡി.അനില്‍കുമാര്‍, വേണു, പോളി, ഏലൂര്‍ ഗോപിനാഥ്, ഡോ.സുകുമാരന്‍, കെ.ആര്.രാജീവ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: