തിരുവനന്തപുരം: മണ്ഡലകാലത്ത് പ്രജാപ്രിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ സനാതന ധര്‍മസന്ദേശയാത്ര നടത്തും. ”അംഹിസാ പരമോ ധര്‍മ’ എന്ന മഹാമന്ത്രം ഉയര്‍ത്തി ജീവിതത്തില്‍ ശാന്തിയും പവിത്രതയും സാഹോദര്യവും കൊണ്ടുവരാനുള്ള ആഹ്വാനമാണ് ഈ സന്ദേശയാത്രയിലൂടെ ബ്രഹ്മകുമാരീസ് നല്കുവാന് ഉദ്ദേശിക്കുന്നത്. സനാതനധര്‍മത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ മനസിലാക്കി ധാര്‍മിക ജീവിതത്തിലേക്ക് തിരിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയാണ് യാത്രയുടെ ലക്ഷ്യം. ഡിസംബര്‍ 5ന് തിരുവനന്തപുരത്ത്നിന്ന് തുടങ്ങുന്ന യാത്ര കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ സഞ്ചരിച്ച് ജനുവരി 14ന് മകരവിളക്ക് നാളില്‍ പത്തനംതിട്ടയില്‍ സമാപിക്കും.
ഈ സന്ദേശയാത്ര ഡിസംബര്‍ 5-ാം തീയതി രാവിലെ 8മണിക്ക് പത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് ഉത്രാടംതിരുനാള്‍ മഹാരാജാവ് ഫ്ളാഗ് ഓഫ് ചെയ്യും. രാവിലെ 10.30ന് തീര്‍ത്ഥപാദമണ്ഡപത്തില്‍ നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ സ്വാമി തത്വരൂപാനന്ദ (പ്രസിഡന്റ്, ശ്രീരാമകൃഷ്ണ മഠം തിരുവനന്തപുരം) അധ്യക്ഷത വഹിക്കും. സ്പീക്കര്‍ ജി.കാര്ത്തികേയന് സമ്മേളനം ഉദ്ഘാടനം ചെയ്യും. അഭേദാശ്രമം മഠാധിപതി സുഗുണാനന്ദജി, ബ്രഹ്മചാരി ഭാര്‍ഗവറാം (ശ്രീരാമദാസ ആശ്രമം, ചെങ്കോട്ടുകോണം), ബ്രഹ്മകുമാരിമാരായ രാധ, മീനാക്ഷി, ജലജ, മീന തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. കോര്‍ഡിനേറ്റര്‍ പങ്കജം യാത്രയുടെ ലക്ഷ്യം വിശദീകരിക്കും. ബ്രഹ്മകുമാരി മിനി സ്വാഗതം ആശംസിക്കും. വാര്‍ത്താസമ്മേളനത്തില്‍ അരവിന്ദാക്ഷന്, പ്രസാദ്, ഡോ.ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: