കാസര്‍കോട് : സബ്ബ് ജയിലില്‍ നിന്ന് വാര്‍ഡനെ അക്രമിച്ച് തടവു ചാടിയ കേസിലെ പ്രതിയെ പിടികൂടാനായത് ജനങ്ങളുടെ സഹകരണത്താലെന്ന് ജില്ലാ പോലീസ് ചീഫ് എസ് സുരേന്ദ്രന് പറഞ്ഞു. തുടര്‍ന്നും ജനങ്ങളുടെ സഹകരണമുണ്ടാകണമെന്ന് എസ് പി അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം പിടിയിലായ പ്രതിയെ പോലീസ് സബ് ജയിലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കാറഡുക്ക കര്‍മ്മംതൊടി കാവുങ്കാലിലെ രാജേഷിനെ (34)യാണ് ഇന്നലെ രാവിലെ തെളിവെടുപ്പിനായി സബ് ജയിലില്‍ കൊണ്ടുവന്നത്. ജയില്‍ ചാടാന്‍ ഉപയോഗിച്ച സാധനങ്ങളും, സ്ഥലവും പ്രതി പോലീസിനു കാണിച്ചുകൊടുത്തു. നവംബര്‍ 20 ന് പുലര്‍ച്ചെയാണ് ജയില്‍ വാര്ഡന് കാഞ്ഞങ്ങാട്ടെ പവിത്രനെ അക്രമിച്ച് നാലു പ്രതികള്‍ തടവു ചാടിയത്. ജയില്‍ ചാടി മണിക്കൂറുകള്‍ക്കകം പ്രതികളിലൊരാളായ മഞ്ചേശ്വരം കൊടലനുഗറു ദൈഗോളിയിലെ മുഹമ്മദ് ഇക്ബാലിനെ മഞ്ചേശ്വരത്ത് വെച്ച് പിടികൂടിയിരുന്നു. മറ്റു പ്രതികള്‍ക്കായി പോലീസ് ഊര്‍ജ്ജിതമായി അന്വേഷിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം പ്രത്യേക പോലീസ് സംഘം അഡൂറ്‍ പാര്‍ത്ഥകൊച്ചിയിലെ വനത്തില്‍ നിന്നും രാജേഷിനെ പിടികൂടിയത്. ആദൂറ്‍ എസ് ഐ ദാമോദരന്‍ കിട്ടിയ രഹസ്യവിവരത്തിണ്റ്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രണ്റ്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കുമ്പള സി ഐ ടി പി രഞ്ജിത്ത്, ആദൂറ്‍ സി ഐ സതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പാര്ത്ഥകൊച്ചി വനം വളയുകയും രാജേഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.രക്ഷപ്പെട്ട മറ്റു പ്രതികളായ കോട്ടയം മുണ്ടക്കയ്യം സ്വദേശിയും കാറഡുക്ക എട്ടാം മെയില്‍ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ തെക്കന്‍ രാജന് എന്ന രാജന് (62), മഞ്ചേശ്വരം കണ്വതീര്‍ത്ഥ ഹൊസബെട്ടു ജാറം ഹൗസിലെ മുഹമ്മദ് റഷീദ് (32) എന്നിവരെ ഇനി പിടികിട്ടാനുണ്ട്. അറസ്റ്റിലായ രാജേഷിനെ ഉച്ചേയാടെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: