കാസര്‍കോട്: മദ്യത്തിണ്റ്റെയും മയക്കുമരുന്നിണ്റ്റെയും മറ്റു ലഹരി പദാര്‍ത്ഥങ്ങളുടെയും അടിമകളായവരെ വിമുക്തരാക്കാനുള്ള ചികിത്സാ കേന്ദ്രം – ഡി-അഡിക്ഷന് സെണ്റ്റര്‍ കാസര്‍കോട് ജില്ലയിലും സ്ഥാപിക്കണമെന്ന് ജില്ലാ ജനകീയ സമിതി യോഗം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. അനധികൃത മദ്യം, ലഹരിവസ്തുക്കള്‍ എന്നിവയുടെ ഉല്‍പ്പാദനം, കടത്ത്, വിപണനം എന്നിവ തടയാന്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന ജില്ലാ ജനകീയ സമിതി യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ പട്ടണങ്ങളില്‍ മദ്യപന്മാരുടെ ശല്യം വര്‍ദ്ധിക്കുന്നതായും ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ പോലീസ് നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ അവശ്യപ്പെട്ടു. മദ്യഷാപ്പുകളില്‍ നിന്നും ഒരാള്‍ക്ക് മൂന്ന് ലിറ്ററില്‍ അധികം മദ്യം നല്കുന്ന സ്ഥാപന അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ബിവറേജസ് കോര്‍പ്പറേഷണ്റ്റെ മദ്യത്തില്‍ ലഹരി മരുന്ന് കലക്കി വീര്യം കൂടിയ മദ്യം പലവീടുകളിലും പൊതുസ്ഥലങ്ങളിലും വില്‍പ്പന നടത്തുന്നുണ്ട്. ഉപ്പള, ബദിയടുക്ക തുടങ്ങിയ സ്ഥലങ്ങളില്‍ കര്‍ണ്ണാടക, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും മദ്യം എത്തിക്കുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായും സമിതി അംഗങ്ങള്‍ പരാതിപ്പെട്ടു. കാസര്‍കോട് നഗരത്തിലെ പെട്ടിക്കടകളില്‍ മദ്യം വില്പന നടത്തുന്നതായും അംഗങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജവാറ്റ്കര്ണ്ണാടകയുടെ സുള്ള്യഭാഗത്ത് നിന്നും മോട്ടോര്‍ സൈക്കിളുകളില്‍ പാന്‍പരാഗ് കടത്തിക്കൊണ്ടുവരുന്നു. എടനീര്‍ ക്ഷേത്ര പരിസരത്ത് ഒരു വ്യക്തി സമാന്തര ബാര്‍ നടത്തുന്നു. ബദിയടുക്ക സ്കൂളിന് തൊട്ടടുത്തുള്ള വിദേശ മദ്യഷാപ്പ് കുട്ടികള്‍ക്ക് ശല്യമായിത്തീര്‍ന്നിരിക്കുന്നു. ഉപ്പള ടൗണില്‍ കഞ്ചാവ് വില്‍പ്പനയും മദ്യവില്‍പ്പനയും വ്യാപകമാണ്. ഉദുമയില്‍ മദ്യപാരുടെ ശല്യം ഏറിവരുന്നു. കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലെ വനപ്രദേശങ്ങളിലും വ്യാജവാറ്റ് നിര്‍മ്മാണം നടന്നുവരുന്നു തുടങ്ങിയ പരാതികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. കള്ള് പരിശോധന കര്ശനമാക്കണംജില്ലയില് നിന്നും രാസപരിശോധനയ്ക്ക് അയക്കുന്ന കള്ള് സാമ്പിളുകളില്‍ അനന്തര നടപടികള്‍ ഉണ്ടാവണമെന്ന് കളക്ടര്‍ എക്സൈസ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. കള്ള് സാമ്പിളുകളുടെ രാസപരിശോധനാ ഫലങ്ങള്‍ പരിശോധിച്ച് നടപടി എടുക്കണം. കാസര്‍കോട് ജില്ലയില്‍ വിതരണം ചെയ്യുന്ന കള്ളില്‍ മായം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കി. പുതിയ തലമുറ മദ്യവും മയക്കുമരുന്നും ഉപയോഗിക്കാതിരിക്കാന്‍ പഞ്ചായത്തുകള്‍, സംഘടനകള്‍, എക്സൈസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി ബോധവല്‍ക്കരണ പരിപാടികള്‍ വ്യാപകമാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. പഞ്ചായത്ത് തല ജനകീയ സമിതികള്‍ വിളിച്ചുകൂട്ടുകയും അതില്‍ പഞ്ചായത്ത് മെമ്പര്‍മാരെയും, സംഘടനാ പ്രതിനിധികളെയും പങ്കെടുപ്പിച്ച് അനധികൃത ചാരായ വില്‍പ്പന കര്‍ശനമായി തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു. ക്രിസ്തുമസ്, പുതുമത്സര ആഘോഷങ്ങള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ എക്സൈസ് റെയ്ഡുകള്‍ ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: