മട്ടാഞ്ചേരി: സംസ്ഥാന ശാസ്ത്രമേളയില്‍ റിസാര്‍ച്ച് പ്രോജക്ടില്‍ മട്ടാഞ്ചേരി ശ്രീ കൊച്ചിന് ഗുജറാത്തി വിദ്യാലയ യുപിസ്കൂള്‍ എ ഗ്രേയ്ഡ് നേട്ടം കരസ്ഥമാക്കി. കോഴിക്കോട് മീഞ്ചന്ത സര്‍ക്കാര്‍ സ്കൂളില്‍ നടന്ന ശാസ്ത്ര മേളയില്‍ ഇലകളിലുടെ ആരോഗ്യം വിഷയാനുസൃതമായാണ് വിദ്യാര്‍ത്ഥികള്‍ റിസര്‍ച്ച് പ്രോജക്റ്റ് അവതരിപ്പിച്ചത്. വിട്ടുമുറ്റത്തും, വിപണിയിലും ലഭിക്കുന്ന 54 ഓളം ഇലകളും, അവകൊണ്ടുള്ള ഭക്ഷ്യവിഭവങ്ങളും 20 ഓളം ദോശകള്‍, എട്ട് ഇനം പൊടികള്‍, പാനീയം എന്നിവയാണ് പ്രോജക്ടിലൂടെ അവതരിപ്പിച്ചത്. ശ്രദ്ധകൃഷ്ണകുമാര്, ശാന്തിനി എസ്. എന്നീവിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച റിസര്‍ച്ച് പ്രോജക്ട് മട്ടാഞ്ചേരി ഉപജില്ല, എറണാകുളം റവന്യൂജില്ലാ. ശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: