ജെറുസലേം: ലോകത്തിലെ ഏറ്റവും മലിനീകരണമുള്ള വന്‍ നഗരങ്ങളുടെ പട്ടികയില്‍ ബംഗളൂരുവും. നാസയുടെ ഉപഗ്രഹങ്ങള്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ടെല്‍ അവീവ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്.
എട്ടുവര്‍ഷമായി നാസയുടെ അത്യാധുനിക ഉപഗ്രഹങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി മുംബൈയും ന്യൂയോര്‍ക്കും ടോക്കിയോയും ഉള്‍പ്പെടെ ലോകത്തിലെ 189 വന്‍ നഗരങ്ങളുടെ മലിനീകരണ പ്രവണതകളെക്കുറിച്ച് പഠിച്ചുവരികയായിരുന്നു ഇവര്‍. 2002-2010 കാലയളവില്‍ മലിനീകരണത്തില്‍ 34 ശതമാനത്തോളം വര്‍ധനവുമായി വടക്കു കിഴക്കന്‍ ചൈനയും ഇന്ത്യയും മധ്യേഷ്യയും മധ്യ ആഫ്രിക്കയുമാണ് മുന്നിലെന്ന് ടെല്‍ അവീവ് യൂണിവേഴ്സിറ്റീസ് അമേരിക്കന്‍ ഫ്രണ്ട്സ് എന്ന സംഘടന തങ്ങളുടെ വെബ്സൈറ്റില്‍ വ്യക്തമാക്കിയിരുന്നു. യൂറോപ്പും വടക്കുകിഴക്കന്‍ രാജ്യങ്ങളും മധ്യ വടക്കേ അമേരിക്കയും മലിനീകരണ നിരക്കില്‍ പ്രകടമായ കുറവ് കാണിക്കുന്നതായും അവര്‍ എഴുതിയിരിക്കുന്നു.
മലിനീകരണ വിമുക്തമായ നഗരങ്ങള്‍, ഹൂസ്റ്റണ്‍, ക്യൂറിറ്റിബ, ബ്രസീല്‍, സ്റ്റോക്ഖോം, സ്വീഡന് എന്നിവയാണ്.
ടെല്‍ അവീവ് യൂണിവേഴ്സിറ്റി ഗിയോ ഫിസിക്സ് ആന്റ് പ്ലാനറ്ററി സയന്‍സിലെ പിന്നാസ് ആല്‍പേര്‍ട്ട് നേതൃത്വം നല്കിയ പഠനത്തിന്റെ സമ്പ്രദായം മലിനീകരണതോത് പഠിക്കുന്നതിനായി ആദ്യമായി രൂപപ്പെടുത്തിയ ഏകീകൃത ക്രമമാണെന്ന് അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്ലൈമറ്റ് ചെയ്ഞ്ചസില്‍ പറയുന്നു.
ഗതാഗതം, വ്യവസായം, പ്രകൃതിദത്ത ധാതുലവണങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന പുകമഞ്ഞ് ലോകത്തിന്റെ വന്‍ നഗരങ്ങള്‍ക്ക് മേലാണ് അധികമായി കാണുന്നതെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
സീയാറ്റലിലും പോര്ട്ട്ലണ്ടിലും മലിനീകരണ നിരക്കില്‍ യഥാക്രമം 53 ശതമാനവും 32 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പഠന കാലയളവില്‍ ഇവിടങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായിട്ടുള്ള തീപിടുത്തങ്ങളാകാം ഇതിന് കാരണമെന്ന് ആല്‍പേര്‍ട്ട് വിശ്വസിക്കുന്നു. ഭാവിയില്‍ ഇത്തരത്തിലുണ്ടാകുന്ന മലിനീകരണവും മനുഷ്യ സൃഷ്ടിയായ മലിനീകരണവും തമ്മില്‍ വേര്‍തിരിച്ചു പഠിക്കാനുള്ള സംവിധാനങ്ങള്‍ രൂപപ്പെടുത്തിയെടുക്കാനാവും എന്ന് അദ്ദേഹം അറിയിച്ചു.
എന്നാല്‍ ഗ്രൗണ്ട് മോണിറ്ററിംഗ് സ്റ്റേഷനുകളുടെ സ്ഥാനവും മറ്റും ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ വ്യക്തതയെ സ്വാധീനിക്കുമെന്നതിനാല്‍ കൃത്യമായ വിവരശേഖരണം ഏറെ ആയാസകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: