ന്യൂദല്‍ഹി: ഐടി നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഐടി നിയമത്തിലെ വിവാദമായ 66 എ വകുപ്പാണ് ഭേദഗതി ചെയ്യുക. ശിവസേന നേതാവ് ബാല്‍താക്കറെയുടെ സംസ്കാര ദിവസം മുംബൈയില്‍ ബന്ദ് ആചരിച്ചതിനെ ചോദ്യം ചെയ്ത ഫേസ്ബുക്കില്‍ കമന്റ് പോസ്റ്റ് ചെയ്ത ഒരു പെണ്‍കുട്ടിയും അത് ലൈക്ക് ചെയ്ത മറ്റൊരാളും അറസ്റ്റിലായതോടെയാണ് 66 എ വകുപ്പ് വീണ്ടും ചര്‍ച്ചയായത്. ഡല്‍ഹിയില്‍ വ്യാഴാഴ്ച ചേര്‍ന്ന ഐടി നിയമ വിദഗ്ധരുടെ യോഗത്തിലാണ് നിയമ ഭേദഗതി നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചത്.
സോഷ്യല്‍ നെറ്റുവര്‍ക്ക് സൈറ്റുകളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരെ നടപടിയെടുക്കുന്നത് സംബന്ധിച്ച നിയമങ്ങള്‍ 66(എ) വകുപ്പിന്റെപരിധിയിലാണ് വരുന്നത്. 2008ലെ ഐടി നിയമ ഭേദഗതിസമയത്ത് എഴുതിച്ചേര്‍ത്ത ഈ വകുപ്പനുസരിച്ച് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാം. പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തുന്നതാണ് പ്രസ്തുത വകുപ്പെന്ന് തുടക്കം മുതലേ ആക്ഷേപമുണ്ടായിരുന്നു.
വിവാദ നിയമത്തെ ചോദ്യം ചെയ്ത് ഡല്‍ഹിയിലെ നിയമവിദ്യാര്‍ഥിയായ ശ്രേയ സിംഗാള്‍ സുപ്രീംകോടതിയില്‍ പൊതുതാല്പര്യ ഹര്‍ജിയും നല്‍കിയിരുന്നു. ഐ.ടി നിയമത്തിലെ വിവാദമായ 66(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് ചുണ്ടിക്കാട്ടിയായിരുന്നു ഹരജി. ഈ വകുപ്പ് പുനപരിശോധിക്കണമെന്ന ഹരജിക്കാരിയുടെ വാദം അംഗീകരിച്ച ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ ഇതിന്റെ പേരില്‍ കുട്ടികളെ അറസ്റ്റ് ചെയ്തത് രാജ്യത്ത് പ്രതിഷേധം ഉയര്‍ത്തിയത് ശ്രദ്ധിച്ചുവെന്ന ്ചൂണ്ടിക്കാട്ടി.എന്നാല്‍, എന്താണ് ആരും ഈ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാത്തതെന്ന് അല്ഭുതപ്പെട്ട കോടതി സ്വമേധയാ ഈ വിഷയം പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും പറഞ്ഞു. ദല്‍ഹിയിലെ നിയമ വിദ്യാര്‍ഥിയെയും മഹാരാഷ്ട്രയില്‍ രണ്ട് പെണ്‍കുട്ടികളെയും ഐ.ടി നിയമം ദുരുപയോഗം ചെയ്ത് അറസ്റ്റ് ചെയ്തതിനെ കോടതി നിശിതമായി ചോദ്യം ചെയ്തു. പൊലീസിന്റേത് അനാവശ്യമായ ഇടപെടല്‍ ആയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഈ വിഷയത്തില്‍ നിലപാടറിയിക്കാന്‍ അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെടുകയും ചെയ്തു.
ബാല്‍താക്കറെയുടെ സംസ്കാര ദിവസം മുംബൈയില്‍ ബന്ദ് ആചരിച്ചതിനെ ചോദ്യം ചെയ്ത ഫേസ്ബുക്കില്‍ കമന്റ് പോസ്റ്റ് ചെയ്ത ഒരു പെണ്‍കുട്ടിയും അത് ലൈക്ക് ചെയ്ത മറ്റൊരാളും അറസ്റ്റിലായതോടെയാണ് 66 എ വകുപ്പ് വീണ്ടും ചര്‍ച്ചയായത്. അറസ്റ്റിന്തിരെ പ്രസ് കൗണ്‍സില്‍ ചെയര്മാന് മാര്‍കണ്ഡേയ കഠ്ജു ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചിരുന്നു. പിന്നീട് രാജ് താക്കറെ അപകീര്‍ത്തിപ്പെടുത്തുന്ന കമന്റ് പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് മറ്റൊരു വിദ്യാര്‍ഥിയെയും അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: