മുളന്തുരുത്തി: നികത്തിയ നെല്‍വയലില്‍ നിന്ന് മുപ്പത് ദിവസത്തിനുള്ളില്‍ മണ്ണ് നീക്കം ചെയ്യാന്‍ ജില്ലാകളക്ടര്‍ ഉത്തരവിട്ടു. മുളന്തുരുത്തി മാര്‍ത്തോമന്‍ കത്തീഡ്രല്‍ പള്ളി അധികൃതരോടാണ് വയല്‍ പഴയനിലയിലാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചത്. നെല്‍വയല്‍ സംരക്ഷണ സെക്രട്ടറി കെ.എസ്.പ്രസാദ് ഹൈക്കോടതിയില്‍ കൊടുത്ത ഹര്‍ജിയുടെ തുടര്‍നടപടിയായാണിത്. പള്ളിവക കൃഷിയോഗ്യമായ ഒരേക്കര്‍ സ്ഥലമാണ് റിയല്‍ എസ്റ്റേറ്റുകാര്ക്കായി മണ്ണിട്ട് നികത്തിയത്. ഇതിനെതിരെ നെല്‍വയല്‍ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നു.
നികത്തല്‍ നിര്‍ത്തിവയ്ക്കാന്‍ റവന്യൂ അധികൃതര്‍ നിരവധി തവണ നോട്ടീസ് അയച്ചിട്ടും കൈപ്പാറ്റത്തതുകൊണ്ട് പള്ളി സെക്രട്ടറിക്ക് നികത്തല്‍ തടഞ്ഞുകൊണ്ടുള്ള നിരോധന ഉത്തരവ് നല്‍കുകയായിരുന്നു.
റവന്യൂ അധികൃതരുടെ റിപ്പോര്‍ട്ട് പ്രകാരം നെല്‍വയല്‍ നിര്ത്തടസംരക്ഷണ നിയമ പ്രകാരമാണ് കളക്ടറുടെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: