ന്യൂദല്‍ഹി: സീ ന്യൂസ് എഡിറ്റര്‍ സുധീര്‍ ചൗധരിയെയും ബിസിനസ് എഡിറ്റര്‍ സമീര്‍ ആലുവാലിയെയും പോലീസ് അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമെന്ന് സീ ന്യൂസ് സി.ഇ.ഒ അലോക് അഗര്‍വാള്‍. രാഷ്ട്രീയ സമ്മര്‍ദ്ദത്തിനു വിധേയമായാണ് അറസ്റ്റ്. തങ്ങളുടെ ജീവനക്കാര്‍ തെറ്റൊന്നും ചെയ്തിട്ടില്ല.ദിഗ് വിജയ് സിങ്ങും അര്ജ്ജുന് മുണ്ടെയും വാര്‍ത്ത നല്‍കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.നവീന്‍ ജിഡാല്‍ അത് പുറത്തുകൊണ്ടുവരികയാണ് ചെയ്തതെന്ന് സിഇഒ പറഞ്ഞു. പണം ആവശ്യപ്പെട്ടതിന്റെ ഒളിക്യാമറ ദൃശ്യങ്ങളാണ് സ്റ്റീല്‍ കമ്പനി ഉടമയായ ജിന്‍ഡാല്‍ പുറത്തുവിട്ടത്.25 കോടി രൂപ വീതം പരസ്യയിനത്തില്‍ ഉള്‍പ്പെടുത്തി നാല് വര്‍ഷം കൊണ്ട് നല്‍കണമെന്ന് ചാനല്‍ അധികൃതര്‍ ആവശ്യപ്പെട്ടതെന്നും തന്നെ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായതെന്നും ജിന്‍ഡാല്‍ ആരോപിച്ചിരുന്നു. സീ ന്യൂസ് നേരത്തെ തന്നെ ഈ ആരോപണങ്ങള്‍ നിക്ഷേധിച്ചിരുന്നു.പണം നല്കാന് തയ്യാറായി ജിന്‍ഡാല്‍ മുന്നോട്ടുവരികയാണ് ഉണ്ടായതെന്ന് സിഇഒ വ്യക്തമാക്കി.തിയാണ് ഇവരെ വിട്ടയക്കുവാന്‍ നിര്‍ദ്ദേശിച്ചത്.
കോണ്‍ഗ്രസ് എം പിയും വ്യവസായിയുമായി നവീന്‍ ജിഡാലിനെതിരെ കല്‍ക്കരിപ്പാടം അഴിമതിസംബന്ധിച്ച് വാര്‍ത്ത നല്കാതിരിക്കാന് നൂറു കോടി രൂപ ആവശ്യപ്പെട്ടന്ന പരാതിയില്‍ സീ ന്യൂസ് ചാനലിലെ രണ്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.സീ ന്യൂസ് മേധാവി സുധീര്‍ ചൗധരി,സീ ബിസിനസ് മേധാവി സമീര്‍ അവുവാലിയ എന്നിവരാണ് അറസ്റ്റിലായത്. നവീന്‍ ജിഡാലിനെതിരായ കല്‍ക്കരി ഖാനി അഴിമതി ആരോപണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കാന്‍ ഇവര്‍ 100 കോടി രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ ജിഡാല്‍ തന്നെയാണ് പുറത്തുവിട്ടത്.ഒരു മാസം മുന്‍മ്പ് ജിന്‍ഡാലിന്റെ കമ്പനി നല്കിയ പരാതിയെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്ത്.
എന്നാല്‍ ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഈ വിഷയത്തില്‍ ഇടപ്പെട്ട പോലീസ് നടപടി പക്ഷാപതപരമാണെന്ന നിലപാടാണ് സീ ടി വി മനേജ്മെന്റിനോടുള്ളത്.
കല്‍ക്കരി ഖാനി കുംഭകോണത്തെ മറച്ചുവെയ്ക്കാനും കമ്പനിയെ രക്ഷിക്കാനുള്ള തന്ത്രമാണ് ജിഡാല്‍ നടത്തുന്നത്.പത്രസ്വാതന്ത്രത്തിനു നേരെയുള്ള വെല്ലുവിളിയാണ് ഇതെന്നും ഭരണഘടന നല്കുന്ന അവകായശത്തിന്റെ ലംഘനമാണ് ഇതെന്നും കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ള ഭരണകൂടത്തെ ജിന്‍ഡാല്‍ ദുരോപയോഗം ചെയ്യുകയാണെന്നും അഴിമതിയും ക്രമേക്കെടുകളും മറച്ചുവെയ്ക്കാനാണ് അവരുടെ ശ്രമമെന്നും മാനേജ്മെന്റ് കുറ്റപ്പെടുത്തി .ദല്‍ഹി പോലീസിന്റെ ഭാഗത്തുനിന്ന് അന്യായമായ നടപടിയാണ് ഉണ്ടായതെന്നും സീ ന്യൂസ് പത്രക്കുറിപ്പില്‍ അറിയിച്ചു.
2009 ല്‍ 1500 ദശലക്ഷം മെട്രിക് ടണ്‍ ശേഷിയുള്ള ഖാനിയാണ് ജിന്‍ഡാലിന്റെ നേതൃത്ത്വത്തിലുള്ള കമ്പനി നേടിയത്.ഇത് വ്യവസ്ഥകള്‍ ലംഘിച്ചാണെന്നായിരുന്നു സീ ന്യൂസിന്റെ റിപ്പോര്‍ട്ട്.ജിന്‍ഡാല്‍ വ്യവസ്ഥ തെറ്റിച്ച് കല്‍ക്കരി പാടം നേടിയെന്ന് ബിജെപി എംപി ഹന്സ്രാജ് അഹിറും ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: