കൊച്ചി: ഗൗഡസാരസ്വത ബ്രാഹ്മണ മഹാസഭ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നു. മഹാസഭയുടെ പരമാധികാരിയായ സ്വാമി സുധീന്ദ്രതീര്ത്ഥയുടെ നേതൃത്വത്തില്‍ മഹാസഭ സംസ്ഥാന സമിതി പുനഃസംഘടിപ്പിക്കുകയും ശിഷ്യസ്വാമികളായ സംയമീന്ദ്രതീര്‍ത്ഥ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
കേരളത്തിന്റെ നാനാ ഭാഗത്തുമായി ഗ്രാമസഭകള്‍ പ്രവര്‍ത്തനം ഉൗര്‍ജിതപ്പെടുത്തി. കൊച്ചി, ചെറായി, തുറവൂര്‍, കായംകുളം, ചേര്‍ത്തല, തിരുവനന്തപുരം എന്നീ പ്രദേശങ്ങളിലായി 50ഓളം ഗ്രാമസഭകള്‍ പുനഃസംഘടിപ്പിച്ചു. 2013 ജനുവരി 26ന് മംഗലാപുരം വെങ്കടരമണക്ഷേത്രത്തില് വടത്തുന്ന ‘ഗുരുസമക്ഷം’ കാര്യക്രമത്തില്‍, കേരളത്തിലാകെയുള്ള 112 ഗ്രാമസഭ കൗണ്‍സിലുകളിലേയും ഭാരവാഹികളെ പങ്കെടുപ്പിക്കും. ഡിസംബര്‍ 23ന് ഭഗവദ്ഗീത ജയന്തിയും 30ന് കോംഗ്കണി ദിനവും ആഘോഷിക്കും. 2013 ഏപ്രിലില്‍ സംയമീന്ദ്രതീര്ത്ഥസ്വാമികളുടെ സാന്നിധ്യത്തില്‍, ത്രിദിന അഖിലകേരള സ്വയംസേവക ശിബിരവും നടത്തുമെന്ന് ജനറല്‍ സെക്രട്ടറി കെ.എസ്.രാമചന്ദ്ര പൈ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: