ന്യൂദല്‍ഹി: അരവിന്ദ് കേജ്രിവാളിെന്റ പുതിയ രാഷ്ട്രീയ പാര്‍ട്ടി ഔദ്യാഗികമായി നിലവില്‍ വന്നു. ആം ആദ്മി എന്ന് കഴിഞ്ഞ ദിവസം പേര് ചാര്‍ത്തിയ പാര്‍ട്ടിയുടെ ഔദ്യാഗിക പ്രഖ്യാപനം ദല്‍ഹിയിലെ ജന്ദര്‍മന്ദറില്‍ നടത്തിയ കണ്‍വെന്‍ഷനില്‍ കേജ്രിവാളിന്റെ സഹപ്രവര്ത്തകന് മനീഷ് സിസോഡിയയാണ് നടത്തിയത്.
പാര്‍ട്ടിയുടെ 23 അംഗ ദേശീയ പ്രവര്‍ത്തക സമിതിയുടെ പ്രഖ്യാപനവും നടന്നു. സിസോഡിയക്കു പുറമെ പ്രശാന്ത് ഭൂഷണ്,ദിനേഷ് വഗേല,സജ്ഞയ് സിങ്,ഗോപ റായ്, കുമാര്‍ വിശ്വാസ് തുടങ്ങിയവര്‍ ഈ സമിതിയില്‍ ഉള്‍പ്പെടും. കേജ്രിവാള് ആയിരിക്കും പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍. ദേശീയ സെക്രട്ടറി പങ്കജ് ഗുപ്തയും ദേശീയ ട്രഷറര്‍ കൃഷ്ണകാന്തും ആയിരിക്കുമെന്നും അറിയിച്ചു. പ്രഖ്യാപനത്തിനു മുമ്പ് മഹാത്മാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ട് സന്ദര്‍ശിച്ച കേജ്രിവാളും കൂട്ടരും ബി.ആര് അംബേദ്കര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അടുത്ത ഒരു വര്‍ഷം കൊണ്ട് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും പര്യടനം നടത്തുമെന്ന് ഞായറാഴ്ച കേജ്രിവാള് അറിയിച്ചിരുന്നു. ജനങ്ങളെ വോട്ടിനുവേണ്ടി മാത്രം ഉപയോഗിക്കുകയാണെന്നും കെജ്രിവാള് പറഞ്ഞു.
അഴിമതി, ജനാധിപത്യം,സ്വജനപക്ഷപാതം എന്നീ മൂന്നു കാര്യങ്ങളില്‍ തെന്റ പാര്‍ട്ടി ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. 2013ലെ ദല്‍ഹി തെരഞ്ഞെടുപ്പും 2014ലെ പൊതു തെരഞ്ഞെടുപ്പും ആണ് തങ്ങളുടെ പ്രഥമ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നിന്നുള്ള 20 പ്രതിനിധികള്‍ പങ്കെടുത്തു. കേരള ഘടകത്തിെന്റ സംഘടനാ ചുമതല ഐഎസി (ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍) സംസ്ഥാന കോ ഓഡിനേറ്റര്‍ രാജേഷ് ഭരതന് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: