കണ്ണൂറ്: തനത് നാടക ലോകം പ്രതിസന്ധിയിലാണെന്നും ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ തനിമയോടെ അവതരിപ്പിക്കുന്ന ഒരു നാടകം പോലും ഇവിടെ ഉണ്ടാകുന്നില്ലെന്നും നാടകകൃത്തും സൈദ്ധാന്തികനുമായ ടി.എം.അബ്രഹാം പറഞ്ഞു. ൧൨-ാമത് ദേശീയ നാടകോത്സവത്തോടനുബന്ധിച്ച്’ ഭാരതീയ നാടക വേദിയുടെ പ്രാധാന്യം കേരളത്തില്‍ ‘എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത കലകളെ സന്നിവേശിപ്പിച്ചുകൊണ്ടുള്ള നാടകങ്ങള്‍ ഇന്ത്യന്‍ നാടകവേദിയെ വലിയൊരു പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. ഒരു നാടക സംഘത്തിന് ദേശീയ തലത്തില്‍ ശ്രദ്ധിക്കണമെങ്കില്‍ ഐതിഹ്യം അല്ലെങ്കില്‍ നാടോടിക്കഥ നിര്‍ബന്ധമായിരുന്നു. നാടകം കളിക്കണമെങ്കില്‍ ഇതില്ലാതെ കഴിയില്ലെന്ന സാഹചര്യമുണ്ടായിരുന്ന കാലമാണ് കഴിഞ്ഞുപോയത്. ഇത് ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുന്നതിനും അതിണ്റ്റെ അടിസ്ഥാനത്തില്‍ നാടക പ്രവര്‍ത്തനം നടത്തുന്നതിനും കഴിയാത്ത സാഹചര്യമൊരുക്കി. അതിണ്റ്റെ ഫലമായി ഇന്ത്യന്‍ യാഥാര്ഥ്യമുള്ക്കൊള്ളുന്ന ശരിയായ ഒരു നാടകം പോലും കഴിഞ്ഞ ൪൦ വര്‍ഷത്തിനിടയില്‍ സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് സാഹചര്യങ്ങള്‍ മാറി വരുന്നു. നാടകം യാഥാര്‍ഥ്യബോധത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ഫോക് നാടകങ്ങള്‍ ചെയ്തവര്‍ മുന്നോട്ടുള്ള വഴി കാണാതെ പകച്ചു നില്ക്കുന്ന കാഴ്ചയാണ് ഇന്നിണ്റ്റെ യാഥാര്‍ഥ്യമെന്നും അബ്രഹാം പറഞ്ഞു. രണ്ടു ദേശീയ നാടകോത്സവങ്ങളും ഒരു അന്തര്‍ദേശീയ നാടകോത്സവവും എല്ലാ വര്‍ഷവും നടക്കുന്ന ഏക സംസ്ഥാനമാണ് കേരളം. അക്കാരണത്താല്‍ പുതിയ നാടകങ്ങളും നാടക പ്രവര്‍ത്തകരും പെട്ടെന്ന് രൂപപ്പെടുമെന്നും അബ്രഹാം ചൂണ്ടിക്കാട്ടി. ഡോ.എ.അച്യുതന് സെമിനാറില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: