കണ്ണൂറ്: നീതി അര്‍ഹിക്കുന്നവര്‍ക്ക് അത് ലഭ്യമാക്കുകയാണ് പോലീസിണ്റ്റെ കര്‍ത്തവ്യമെന്നും നീതിയും നിയമവും നടപ്പാക്കുന്നതില്‍ കര്‍ക്കശനിലപാട് സ്വീകരിക്കുമെന്നും ആഭ്യന്തര വിജിലന്‍സ് വകുപ്പ് മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് പ്രസ്താവിച്ചു. സീനിയര്‍ സിറ്റിസണ്‍ ജില്ലാ സര്‍വ്വീസ് ബ്യൂറോ, ഹെല്‍പ്പ് ലൈന്‍, സ്റ്റുഡണ്റ്റ് പോലീസ് കാഡറ്റുകള്ക്കുളള വൈദ്യ പരിശോധന സംവിധാനം എന്നിവയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂറ് ജില്ലാ പോലീസ് പരിസരത്ത് നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്ന മന്ത്രി. പരിഷ്കൃത സമൂഹത്തിന് അനുയോജ്യമായ രീതിയില്‍ നിയമസംവിധാനം പ്രവര്‍ത്തിക്കണമെന്നും അതിനനുസരിച്ച് പോലീസ് സംവിധാനം രൂപപെടുത്തുമെന്നും മന്ത്രി പറഞ്ഞു. നിയമം നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ല. ആരോഗ്യപരമായ കാരണങ്ങളാല്‍ പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്ക് ഫോണ്‍ മുഖാന്തിരം പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടാല്‍ അങ്ങോട്ട് ചെന്ന് പരാതി വാങ്ങി നടപടിയെടുക്കുമെന്നും മുതിര്‍ന്ന പൗരന്മാര്ക്ക് – കെയര്‍- സംവിധാനം മുഖാന്തിരം സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. എ.പി. അബ്ദുളളകുട്ടി എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. സരള, നഗരസഭാ ചെയര്‍പേഴ്സണ്‍ എം.സി. ശ്രീജ., ഐ.ജി. ജോസ് ജോര്‍ജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രമേഷ്. ആര്, ഡി.വെ.എസ്.പി. ഒ.കെ. ശ്രീരാമന്, പി. ചന്ദ്രശേഖരന് (കെ.പി.ഒ.എ.) കെ.ജെ. മാത്യു. (കെ.പി.എ.), പി. കുമാരന് (സീനിയര്‍ സിറ്റിസണ്‍ ഫോറം) എന്നിവര്‍ സംസാരിച്ചു. ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്. നായര്‍ സ്വാഗതവും ഡി.വൈ.എസ്.പി. പി. സുകുമാരന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: